തൃശൂര്‍/പാലക്കാട് : തൃപ്പൂണിത്തുറയ്ക്കും വടക്കാഞ്ചേരിക്കും പിന്നാലെ സി.പി.എം പരിഗണിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം, ഷൊര്‍ണൂര്‍ സീറ്റുകളിലെ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയാണ് പോസ്റ്ററുകള്‍. സേവ് സി.പി.എം ഫോറത്തിന്റെ പേരില്‍ കടമ്പഴിപ്പുറത്താണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ഒറ്റപ്പാലത്ത് പരിഗണിക്കുന്ന പി.ഉണ്ണി, ഷൊര്‍ണൂര്‍ സീറ്റിലേയ്ക്ക് നിശ്ചയിച്ചിരിക്കുന്ന പി.ശശി എന്നിവര്‍ക്കെതിരെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട സീറ്റിലേയ്ക്ക് ഡി.വൈ.എഫ്.ഐ നേതാവ് ടി.ശശിധരനെ പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ടി.ശശിധരന്‍ നാടിന് ആവശ്യം. ബേബി ജോണും കെ.രാധാകൃഷ്ണനുമാണ് ശശിധരന്റെ സ്ഥാനാര്‍ത്ഥിത്വം അട്ടിമറിക്കുന്നതിന് പിന്നിലെന്നും പോസ്റ്ററുകളിലുണ്ട്.
Post Your Comments