മലപ്പുറം: പ്ലസ്ടു പൊളിറ്റിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പറില്‍ വിവാദ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയതിനെ തുടർന്ന് പ്രതിഷേധം ശക്തം.ഏഴാമത്തെയും 19-ആമാത്തെയും ചോദ്യങ്ങളാണ് വിവാദമായത്. 19-ആം ചോദ്യം,”കാശ്മീര്‍ വിഷയം കേവലം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഒരു തര്‍ക്കമല്ല. ഈ വിഷയത്തിന് ആഭ്യന്തരവും ബാഹ്യവുമായ തലങ്ങളുണ്ട്. ഈ തലങ്ങള്‍ കണ്ടെത്തി വിശകലനം ചെയ്യുക,” എന്നതാണ് .
.ഏഴാമത്തെ ചോദ്യം ഇങ്ങനെ: പ്രധാനമന്ത്രി ഇടക്കിടെ അമേരിക്ക സന്ദര്‍ശിക്കുന്നത് സ്വതന്ത്ര ഭാരതത്തിന്റെ വിദേശനയത്തിന് വിപരീതമായാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. എന്താണ് നിങ്ങളുടെ അഭിപ്രായം, വിശദീകരിക്കുക.വിദ്യാര്‍ത്ഥികള്‍ക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്ന ഈ ചോദ്യങ്ങള്‍ ഗൂഢലക്ഷ്യത്തോടെയാണെന്നാണ് ആരോപണം.
നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാര്‍ത്ഥികളില്‍ രാഷ്ട്രീയവിരോധം കുത്തിനിറയ്ക്കുകയാണ് ചോദ്യം തയ്യാറാക്കിയവര്‍ ലക്ഷ്യമിടുന്നത്. വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം നിലപാടുകള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും ബന്ധപ്പെട്ടവര്‍ മറുപടി പറയണമെന്നും എന്‍ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു.
Post Your Comments