India

പശുവിനെ രാഷ്ട്ര മാതാവാക്കണമെന്നാവശ്യപ്പെട്ട് 8 പേര്‍ ആത്മഹത്യക്ക് ശ്രമിച്ചു; ഒരാള്‍ മരിച്ചു

രാജ്കോട്ട്: പശുവിനെ രാഷ്ട്രമാതാവാക്കണമെന്നാവശ്യപ്പെട്ട് രാജ്കോട്ട് കളക്ട്രേറ്റിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച എട്ടുപേരില്‍ ഒരാള്‍ മരിച്ചു. കഴിഞ്ഞദിവസമാണ് പശുവിനെ രാഷ്ട്ര മാതാവാക്കണമെന്നാവശ്യപ്പെട്ട് ഗൌരക്ഷ ഏകതാ സമിതിയുടെ നേതൃത്വത്തില്‍ 50 ഓളം പേര്‍ കളക്ട്രേറ്റ് ഉപരോധിച്ചത്. ഇതിനിടെയാണ് എട്ടുപേര്‍ കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സ്ഥലത്തെത്തിയ പോലീസ് ഇവരെ ഉടന്‍തന്നെ പി.ഡി.യു ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകിട്ടോടെ ഇവരില്‍ ഒരാള്‍ മരിക്കുകയായിരുന്നു. 35 കാരനായ ഹിന്ദാഭായ് വംബാഡിയ എന്നയാളാണ് മരിച്ചത്. കീടനാശിനി കഴിച്ച രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്.

പശുവിനെ രാഷ്ട്ര മാതാവാക്കണമെന്നാവശ്യപ്പെട്ട് പശുരക്ഷാ ഏകതാ സമിതി കളക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു. 24 മണിക്കൂറിനകം തീരുമാനമെടുക്കണമെന്ന നിവേദനം എന്നാല്‍ കളക്ടര്‍ തള്ളിയതിനെ തുടര്‍ന്നായിരുന്നു പശുരക്ഷാ എകതാ സമിതി പ്രവര്‍ത്തകര്‍ കളക്ടറുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയത്.

shortlink

Post Your Comments


Back to top button