Kerala

എഴുപതുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ്‌ അറസ്റ്റില്‍

തൃശൂര്‍: എഴുപത്‌ വയസ്സുകാരിയായ വൃദ്ധയെ വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ്‌ പിടിയില്‍. ദിലീപ് എന്ന 27 കാരനാണ് അറസ്റ്റിലായത്. വലപ്പാട് തളിക്കുളം സ്വദേശിയായ വൃദ്ധയാണ് പീഡനത്തിനിരയായായത്. കഴിഞ്ഞ 14 നാണ്‌ കേസിന്‌ ആസ്‌പദമായ സംഭവം ഉണ്ടായത്‌. വീട്ടില്‍ അതിക്രമിച്ചു കയറിയ ദിലീപ്‌ വൃദ്ധയെ തള്ളിവീഴ്‌ത്തിയ ശേഷം മുഖത്ത്‌ തലയിണ അമര്‍ത്തുകയായിരുന്നു. ഇതിനിടെ വൃദ്ധയുടെ പല്ലുകള്‍ തകര്‍ന്ന്‌ വായില്‍ നിന്ന്‌ രക്‌തം വന്നു. ഇത്‌ കണ്ട ദിലീപ്‌ ഓടി രക്ഷപെടുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് വൃദ്ധയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button