NewsInternational

ലോകത്ത് ഏറ്റവും സന്തുഷ്ടരായവര്‍ ആരെന്നറിയാമോ….

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും സന്തുഷ്ട രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 118- ാമത്. ആഭ്യന്തരോല്‍പ്പാദനം, സാമൂഹ്യക്ഷേമം, ആതുരസേവനം തുടങ്ങിയ മേഖലകള്‍ പരിഗണിച്ച് നടന്ന സര്‍വേയില്‍ ഒന്നാമത് എത്തിയത് യൂറോപ്യന്‍ രാജ്യമായ ഡെന്മാര്‍ക്കായിരുന്നു. സന്തോഷം തീരെയില്ലാത്ത രാജ്യം സിറിയയും ബറുണ്ടിയും ആയപ്പോള്‍ അമേരിക്ക ഇസ്രായേലിന് പിന്നില്‍ 13 ാം സ്ഥാനത്താണ് എത്തിയത്.

സന്തുഷ്ടിയുടെ കാര്യത്തില്‍ ഇന്ത്യയ്ക്ക് മുന്നിലാണ് പാകിസ്താനും ശ്രീലങ്കയും ബംഗഌദേശും നേപ്പാളും ചൈനയും. ഇന്ത്യയുടെ തൊട്ടുപിന്നില്‍ മ്യാന്‍മറും ഈജിപ്തുമാണ്. ഇന്ത്യയുടെ അയല്‍ക്കാരായ ചൈന 83 ാം സ്ഥാനത്തെത്തിയപ്പോള്‍ പാകിസ്താന്‍ 92 ാമതാണ്. ശ്രീലങ്ക ഇന്ത്യയുടെ തൊട്ടു മുമ്പില്‍ 117 ാംസ്ഥാനത്തും നേപ്പാള്‍ 107 ാം സ്ഥാനത്തുമായപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 154 ാമതാണ്. ഇസ്‌ലാമിക് സ്‌റ്റേറ്റിന് വലിയ സ്വാധീനമുള്ള ഇറാഖ് 112 ാം സ്ഥാനത്താണ് നില്‍ക്കുന്നത്.

2016 ലെ ലോക സന്തോഷ പട്ടികയില്‍ ലോക ടൂറിസത്തില്‍ മികച്ച സ്ഥാനമുള്ള സ്വിറ്റ്‌സര്‍ലന്റിനെ പിന്നിലാക്കിയാണ് 5.6 ദശലക്ഷം പേരുള്ള ഡെന്മാര്‍ക്ക് എത്തിയത്. ഐസ്്‌ലാന്‍ഡ്, നോര്‍വേ, ഫിന്‍ലന്റ് എന്നിവയാണ് ആദ്യ അഞ്ചു രാജ്യങ്ങളുടെ പട്ടികയില്‍. സിറിയ 156 ാം സ്ഥാനത്തും ബറുണ്ടി 157 ാം സ്ഥാനത്തുമാണ്. അമേരിക്കയ്ക്ക് 12 ാം സ്ഥാനത്ത് ഓസ്ട്രിയയയ്ക്കും പിന്നിലാണ്. അതേസമയം ബ്രിട്ടന്‍ സിംഗപ്പൂരിന് പിന്നില്‍ 23 ാം സ്ഥാനത്തായി. കാനഡ, നെതര്‍ലന്റ്, ന്യൂസിലന്റ്, ആസ്‌ട്രേലിയ, സ്വീഡന്‍ എന്നിവയായിരുന്നു ആറ് മുതല്‍ പത്ത് വരെ സ്ഥാനങ്ങളില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button