KeralaNews

ഒ.രാജഗോപാലിന് ഇത് അവസാന അങ്കമോ ?

തിരുവനന്തപുരം: സഹപ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിന് വഴങ്ങി സ്ഥാനാര്‍ഥിയായതാണെന്നും ഇനിയൊരു തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ആരെയും ബുദ്ധിമുട്ടിക്കില്ലെന്നും ഒ. രാജഗോപാല്‍. ജനങ്ങള്‍ പല തവണ തന്നെ സ്വീകരിച്ചതാണെന്നും ചില അടിയൊഴുക്കുകളാണ് ജയം വിഫലമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളിലും, നിയമസഭാ തെരഞ്ഞെടുപ്പുകളിലും പലകുറി സ്ഥാനാര്‍ഥിയായ ഒ. രാജഗോപാല്‍ ഇനിയൊരു രാഷ്ട്രീയ അങ്കത്തിനില്ലെന്ന് ഉറപ്പിച്ചാണ് ഇത്തവണ നേമത്ത് ജനവിധി തേടുന്നത്. പ്രത്യേക സാഹചര്യത്തില്‍ സ്ഥാനാര്‍ഥിയാവാന്‍ സമ്മതിച്ചതാണെന്നും ഇനിയൊരു തെരഞ്ഞെടുപ്പ് പോരാട്ടത്തിനില്ലെന്നും രാജഗോപാല്‍ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button