ദുബായ്: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്യുന്ന മഴ കണ്ട് ആവേശം മൂത്ത് പടമെടുത്തു സോഷ്യല്‍മീഡിയയില്‍ ഇടാമെന്നു കരുതിയാല്‍ ശ്രദ്ധയില്ലെങ്കില്‍ അകത്താകും. ദുബായിലെ പെരുമഴക്കാലത്തിന്റെ ചിത്രങ്ങള്‍ ഉത്തരവാദിത്തമില്ലാതെയും എഡിറ്റ് ചെയ്തും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവക്കെതിരെ സൈബര്‍ നിയമപ്രകാരം കേസെടുക്കും. ഒരു വര്‍ഷം വരെ തടവും പത്തു ലക്ഷം ദിര്‍ഹം പിഴയുമായിരിക്കും ശിക്ഷ.
ദുബായ് നഗരത്തെ മോശമായി ചിത്രീകരിക്കുന്നതും ഭരണകൂടത്തെ വിമര്‍ശിക്കുന്നതുമായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതു ദേശദ്രേഹമായി കണക്കാക്കും. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനൊപ്പം മഴയെക്കുറിച്ചും അപകടങ്ങളെക്കുറിച്ചും അഭ്യൂഹങ്ങള്‍ പരത്തുന്നതും കുറ്റകരമാണ്. ഇത്തരക്കാരും കടുത്ത നടപടി നേരിടേണ്ടിവരും.
ഒരാഴ്ചയോളമായി ഗള്‍ഫിലെ പല പ്രദേശങ്ങളിലും കനത്ത മഴയാണു പെയ്യുന്നത്. റോഡ്, വിമാന ഗതാഗത ബന്ധങ്ങളും പലവതവണ തടസപ്പെട്ടിരുന്നു. അതേസമയം, മഴക്കെടുതിയുണ്ടാക്കാതിരിക്കാന്‍ ശക്തമായ സംവിധാനങ്ങളും പ്രതിരോധ മാര്‍ഗങ്ങളുമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
Post Your Comments