ട്രെയിന്‍ യാത്ര കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി ഇഷ്ടപ്പെട്ടട്രെയിനിനും സ്റെഷനും ലൈക്ക് കൊടുക്കാനുള്ള പദ്ധതിയ്ക്ക് തുടക്കമായി.
ഫേസ്ബുക്ക് ലൈക്ക് പോലെയല്ല ഇത്.വൃത്തി,സുരക്ഷ,സേവനം,ജീവനക്കാരുടെ പെരുമാറ്റം,സമയനിഷ്ഠഎന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് ലൈക്ക്.ടിക്കറ്റ് വില്‍പ്പന,ഭക്ഷണം തുടങ്ങിയവയെക്കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്താനുള്ള സൗകര്യം തല്ക്കാലം ഉണ്ടാവില്ല.
ലോക്കല്‍ സര്‍ക്കിള്‍സ് ഡോട്ട് കോം എന്ന സ്ഥാപനമാണ് ഏറ്റെടുത്ത് നടത്തുന്നത്.റെയില്‍ വേ ബജറ്റിന് മുന്നോടിയായി യാത്രക്കാരുടെ അഭിപ്രായസമാഹരണം വിജയകരമായി നടത്തിയ സ്ഥാപനമാണിത്.ഈ അഭിപ്രായങ്ങളില്‍ നിന്ന് അവര്‍ സമാഹരിച്ച പതിമൂന്ന് നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.ഈ വിജയമാണ് ലൈക്ക് പദ്ധതിയും ഇവരെ ഏല്പ്പിയ്ക്കാനുള്ള പ്രചോദനം.
ഓരോ കാര്യങ്ങളുമായി ബന്ധപ്പെട്ട് എത്ര പരാതികള്‍ ലഭിയ്ക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തി റെയില്‍വേയ്ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയാണ് ചെയ്യുന്നത്.
യാത്രക്കാര്‍ക്ക് നേരിട്ട് ലൈക്ക് നല്‍കുന്നതിന് http://bit.ly/rate-a-trainഎന്ന സൈറ്റാണ് സന്ദര്‍ശിയ്ക്കേണ്ടത്.
Post Your Comments