NewsIndia

പ്രാണവേദന അനുഭവിക്കുന്ന ശക്തിമാന്‍ ഇനി പൂര്‍വ്വസ്ഥിതിയിലാകുമോ ?

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കെതിരെ മുസൂറി എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തിനിടെ പേടിച്ച് വിരണ്ട് വീണ കുതിരയുടെ കാല്‍ മുറിച്ച് മാറ്റേണ്ടിവരില്ലെങ്കിലും പൂര്‍വസ്ഥിതിയിലാകില്ലെന്ന് വെറ്റിനറി ഡോക്ടര്‍മാര്‍. 10 ഡോക്ടര്‍മാരുടെ നേതൃത്തില്‍ അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയെ തുടര്‍ന്നാണ് ശക്തിമാന്‍ കുതിര സുഖംപ്രാപിച്ചത്. പൊലീസ് കേന്ദ്രത്തില്‍ തന്നെ ശുശ്രൂഷിക്കുന്ന കുതിരയെ പരിപാലിക്കാന്‍ വന്‍സംഘം തന്നെയുണ്ട്.

കുതിരയുടെ നില വഷളായതിനെ തുടര്‍ന്ന് കാല് മുറിച്ചു മാറ്റേണ്ടിവരുമെന്ന് ഭയപ്പെട്ടിരുന്നു. മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഉള്‍പ്പെടെ നിരവധി സന്ദര്‍ശകരാണ് ശക്തിമാനെ കാണാനെത്തിയത്. ക്യാമറ ശല്യം ശക്തിമാനെ ബുദ്ധിമുട്ടിച്ചതിനാല്‍ ഇനി സന്ദര്‍ശകരെ അനുവദിക്കില്ലെന്ന് ശുശ്രൂഷകര്‍ അറിയിച്ചു. എന്നാല്‍, ഇനി നിയന്ത്രണത്തിന്റെ ആവശ്യമില്ലെന്നും ശസ്ത്രക്രിയ വിജയമായിരുന്നെന്നും പൊലീസ് ഓഫിസര്‍ സദാനന്ദ് ദത്തേ അറിയിച്ചു

shortlink

Post Your Comments


Back to top button