രാജ്യത്ത് നിരോധിച്ച അശ്ലീല വെബ് സൈറ്റുകളില്‍ സ്ഥിരമായി സന്ദര്‍ശനം നടത്തിയ ഇന്ത്യന്‍ യുവാവിനെ സൗദിയില്‍ അറസ്റ്റു ചെയ്തു.
സ്വന്തം ഫേസ്ബുക്ക് ഐ ഡി ഉപയോഗിച്ചാണ് ഇയാള്‍ അശ്ലീല സൈറ്റുകള്‍ സന്ദര്ശിച്ചു കൊണ്ടിരുന്നത്.അമേരിക്കന്‍ കുറ്റാന്വേഷണ വിഭാഗത്തിന്റെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ പൊലിസ് പിടികൂടിയതെന്ന് സൗദിയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
രാജ്യത്ത് നിരോധിച്ച സൈറ്റുകളില്‍ പ്രവേശിക്കന്നത് നിലവില്‍ കടുത്ത ശിക്ഷയാണ്. നിയമ ലംഘകര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവു ലഭിച്ചേക്കാവുന്ന ശിക്ഷയാണിത്. കൂടാതെ പിഴയും ചുമത്തിയേക്കും.
സൗദിയില്‍ നിലവില്‍ എല്ലാ വിധത്തിലുള്ള അശ്ലീല വെബ് സൈറ്റുകളും നിയന്ത്രണ വിധേയമാണ്. എന്നാല്‍ അധികൃതര്‍ തടഞ്ഞുവെച്ചിരിക്കുന്ന ഇത്തരം സൈറ്റുകള്‍ വിവിധ സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് തുറക്കാന്‍ വിദേശികള്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ അത്തരം ആളുകളെ കണ്ടെത്താന്‍ അനായാസം സാധിക്കുമെന്നുള്ള അജ്ഞതയാണ് ഇത്തരക്കാരെ ഇതിനു പ്രേരിപ്പിക്കന്നത്.
കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ 149 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
Post Your Comments