പുഴകളെ കുറിച്ച് എല്ലാ ധാരണകളും തിരുത്തുന്നതാണ് പെറുവിലെ പികെ -പികെയുടെ വിശേഷങ്ങള്‍.
ലോകത്തെ മറ്റെല്ലാ നദികളും കുളിരായി ഒഴുകുമ്പോള്‍ പികെ-പികെ അല്‍പ്പം വ്യത്യസ്തയാണ്. അല്‍പ്പമല്ല ഏതാണ്ട് 90 ഡിഗ്രി സെല്‍ഷ്യസോളം പോകും ആ വ്യത്യസ്തത.
കേട്ടുകേള്‍വിയില്‍ നിന്ന് പുഴയെ തിരിച്ചറിഞ്ഞ് കണ്ടെത്തി ലോകത്തെ അറിയിച്ചത് ആന്‍ഡ്രോ റൂസോ എന്ന പെപുവിയന്‍ സ്വദേശിയാണ്. നാഷണല്‍ ജ്യോഗ്രഫിക്ക് മാസികയാണ് തിളച്ചൊഴുകുന്ന നദിയുടെ കഥ പ്രസിദ്ധീകരിച്ചത്. ഭൂമിക്കടിയിലെ ലാവയോ 2 കലോമീറ്റര്‍ അകലെ മാത്രം സ്ഥിതി ചെയ്യുന്ന എണ്ണപ്പാടമോ ആകാം നദിയുടെ ചൂടിന് പിന്നിലെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ നദി 2 കിലോമീറ്റര്‍ ഒഴുകിയെത്തുമ്പോഴുള്ള പ്രദേശത്തെ ജിയോ തെര്‍മ്മല്‍ ഊര്‍ജമാണ് വെള്ളത്തെ ചൂടാക്കുന്നതെന്ന് കണ്ടെത്തി. വേനല്‍ക്കാലത്ത് നദിയുടെ ചൂട് 90 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. അതുകൊണ്ട്തന്നെ നദിയില്‍ ജീവജാലങ്ങളില്ല.
ആമസോണ്‍ കാടിനകത്താണ് പികെ-പികെ സ്ഥിതി ചെയ്യുന്നത്്. പെറുവിലെ പുകല്‍ പാ നഗരത്തില്‍ നിന്ന്് ഏതാണ്ട് 172 കിലോ മീറ്റര്‍ അകലെയാണ് ഈ ചൂടന്‍ നദി. നദിക്ക് 50 കിലോമീറ്റര്‍ പരിസരത്തൊന്നും ആള്‍ത്താമസമില്ല. ആമസോണിന്റെ കൈവഴിയായ പാഷിറ്റി നദിയില്‍ ചേരുന്നതോടെ പികെ-പികെയുടെ തിളച്ച് മറിഞ്ഞുള്ള ഒഴുക്ക് അവസാനിക്കും
Post Your Comments