മൂന്ന് കൊച്ചുമക്കളുള്ള അമ്പത്താറുകാരിയായ ഗേയ്‌നോര്‍ ഇവാന്‍സ് ലോകത്തിന് വൃദ്ധയായിരിക്കും പക്ഷേ കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇവര്‍ക്ക് നിശാ കാമുകന്മാരായത് 100 ലധികം യുവാക്കളാണ്. അതും 25 നും 35 നും ഇടയില്‍ പ്രായക്കാരും വിവിധരാജ്യക്കാരും ജോലിക്കാരുമായ യുവാക്കള്‍. ഡേറ്റിംഗ് ആപ്‌സ് വഴി പരിചയപ്പെടുകയും പിന്നീട് കാമുകന്മാരായി മാറുകയും ചെയ്യുന്ന ഇവര്‍ തനിക്ക് പുതുജീവിതം നല്‍കുകയും നവോന്മേഷം ജനിപ്പിക്കുകയും ചെയ്യുന്നെന്നാണ് പക്ഷം.
ടിന്റര്‍ ആപ്പ്, ഡേറ്റിംഗ് വെബ്‌സൈറ്റായ ടോയ്‌ബോയ്‌വേര്‍ഹൗസ് ഡോട്ട് കോം എന്നിവ വഴിയാണ് ഗേയ്‌നോര്‍ കാമുകന്മാരെ കണ്ടെത്തുന്നത്. കൂടുതല്‍ വൈകാരിക തീവ്രത ഉള്ളവര്‍ എന്ന ഉദ്ദേശമാണ് കാമുകന്മാരെ 25 നും 35 നും ഇടയിലുള്ളവരാക്കുന്നത്. പരിഗണിക്കുന്നത് പലപ്പോഴും പല രാജ്യക്കാരെയും പല ജോലിക്കാരെയുമാണ്. അഭിഭാഷകര്‍, ബാങ്കര്‍മാര്‍, ഫിറ്റ്‌നസ് ഇന്‍സ്ട്രക്ടര്‍മാര്‍, അയര്‍ലന്റ്, ഓസ്‌ട്രേലിയ, ഇറ്റലി, സ്വിറ്റ്‌സര്‍ലന്റ്, ഫ്രാന്‍സ് തുടങ്ങി കാമുകന്മാരുടെ നിര പ്രായത്തിന് പുറമേ രാജ്യവും ജോലിയുമെല്ലാം പരിഗണിച്ചുള്ളതാണ്.
രണ്ടു തവണ വിവാഹം കഴിച്ച ഇവര്‍ ആദ്യം വിവാഹം കഴിച്ചത് 18 ാം വയസ്സില്‍. മൂന്ന് കുട്ടികളായ ശേഷം വിവാഹമോചനത്തില്‍ അവസാനിച്ചു. പിന്നീട് കൂട്ടാളിയാക്കിയത് തന്നേക്കാള്‍ 18 വയസ്സ് കുറഞ്ഞയാളെയായിരുന്നു. നീണ്ട ഈ ദാമ്പത്യത്തില്‍ ഒരു മകനുമുണ്ട്. എന്നാല്‍ 20 വര്‍ഷത്തോളം കഴിഞ്ഞ് സ്‌നേഹത്തിന് വേണ്ടിയുള്ള ദാഹം കൂടിയപ്പോള്‍ ഇതും ബോറടിച്ചു. ഡൈവോഴ്‌സില്‍ അവസാനിച്ചു. പിന്നീടായിരുന്നു കാമുകന്മാരുമായി കറങ്ങാന്‍ തുടങ്ങിയത്. പെണ്‍മക്കള്‍ക്കൊപ്പം ബ്യൂട്ടി പാര്‍ലറിലും മറ്റും പോയപ്പോള്‍ ആണുങ്ങള്‍ പിന്നാലെ കൂടുന്നത് തിരിച്ചറിഞ്ഞതോടെയാണ് താന്‍ ഇപ്പോഴും ചൂടന്‍ സുന്ദരിയാണെന്ന് അവര്‍ തിരിച്ചറിഞ്ഞത്. മൂന്ന് കൊച്ചുമക്കളുള്ള ഇവര്‍ 24 കാരനായ ഇളയ മകനൊപ്പമാണ് ഇപ്പോഴും താമസം.
തന്നേക്കാള്‍ പ്രായക്കുറവുള്ള കാമുകന്മാര്‍ ജീവിതത്തിന് പൂര്‍ണ്ണത നല്‍കുന്നതായി ഇവര്‍ പറയുന്നു. സ്വന്തം പ്രവര്‍ത്തിയില്‍ ഈ എന്‍ഫീല്‍ഡ്കാരിക്ക് തെല്ലും കുറ്റബോധവുമില്ല. തന്റെ പ്രവര്‍ത്തികള്‍ നവോന്മേഷം പകരുന്നതാണെന്നാണ് അഭിപ്രായം. പ്രായമായ സ്ത്രീകള്‍ക്ക് വേണ്ടതെന്താണെന്ന് യുവാക്കള്‍ക്ക് കൃത്യമായിട്ട് അറിയാമെന്നും അതുകൊണ്ട് തന്നെ മദ്ധ്യവയസ്‌ക്കരില്‍ അവര്‍ എപ്പോഴും ആകൃഷ്ടരായിരിക്കുമെന്നുമാണ് ഗേയ്‌നോര്‍ പറയുന്നത്. യുവാക്കളുമായുള്ള തന്റെ അനുഭവത്തെ കുറിച്ച് ചൂടന്‍ പോസ്റ്റുകളുമായി സെക്‌സ് ആന്റ് ദി സൈന്‍പോസ്റ്റ് എന്ന ബ്‌ളോഗ് എഴൂത്തും മുത്തശ്ശികാമുകി നടത്തുന്നുണ്ട്.
Post Your Comments