കൊച്ചി : വെളിച്ചെണ്ണയിലും പാലിലും വ്യാപകമായി മായം കലര്‍ന്നതായി കണ്ടെത്തല്‍. ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് വെളിച്ചെണ്ണയിലും പാലിലും മായം കലര്‍ന്നതായി കണ്ടെത്തിയത്.
മായം കണ്ടെത്തിയതിനെ തുര്‍ന്ന് സംസ്ഥാനത്ത് 15 കമ്പനികളുടെ വെളിച്ചെണ്ണയും നാല് ബ്രാന്‍ഡ് പാലും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ നിരോധിച്ചു. വിറ്റഴിക്കുന്ന ബ്രാന്‍ഡഡ് വെള്ളിച്ചെണ്ണകളുടെയും പാലിന്റെയും സാമ്പി
ളുകള്‍ ശേഖരിച്ച ഭക്ഷ്യസുരക്ഷാ വിഭാഗം അവ വിദഗ്ദ ലാബില്‍ പരിശോധിച്ചു. ആരോഗ്യത്തിന് ഹാനികരമായ പല വസ്തുക്കളും ഇവയില്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്നാണ് നടപടി.
എടക്കര പത്തിരിപ്പാടത്ത് നിന്ന് ഉത്പാദിപ്പിക്കുന്ന കേര പ്ലസ്, പാലക്കാട്ട് നിന്ന് വരുന്ന ഗ്രീന്‍ കേരള, തിരുപ്പൂരില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന കേര സൂപ്പര്‍, രാമനാട്ട്കര പുതുക്കോട്ടെ കേരം ഡ്രോപ്സ്, മലപ്പുറത്തെ ബ്ലെയ്സ്, പത്തനംതിട്ടയിലെ പുലരി, കൊച്ചിയിലെ കൊക്കോ സുധം, ഇരിങ്ങാലക്കുടയിലെ കല്ലട പ്രിയം, കേര നന്മ, തൃശൂരിലെ കൊപ്രാനാട് കൊക്കനട്ട് നാട്, കോഴിക്കോട്ടെ കേരശ്രീ, വര്‍ക്കലയിലെ കേര നന്മ, രാമനാട്ടുകരയിലെ കേരം ഡ്രോപ്സ് എന്നിവയാണ് നിരോധിച്ച വെളിച്ചെണ്ണകള്‍.
നാല് ബ്രാന്‍ഡ് മില്‍ക്കും നിരോധിച്ചിട്ടുണ്ട്. ഹെരിറ്റേജ് പത്മനാഭ, ജെയ്ഷ മില്‍ക്ക്, മെയ്മ, ലയ മില്‍ക്ക് എന്നിവയാണ് നിരോധിച്ച ബ്രാന്‍ഡ് മില്‍ക്കുകള്‍. നിരോധനം ലംഘിച്ച് ഇവ വിറ്റാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്കി.
Post Your Comments