തിരുച്ചിറപ്പള്ളി: അധ്യാപികയ്ക്കൊപ്പം ഒളിച്ചോടിയ പതിനഞ്ചുകാരന് ഒടുവില്‍ മനംമാറ്റം. ഒരു വര്‍ഷം മുന്‍പാണ് പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ പതിനഞ്ചുകാരനും 23 കാരിയായ അധ്യാപികയും ഒളിച്ചോടിയത്. കഴിഞ്ഞദിവസം പിടിയിലായ ഇരുവരെയും കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് മാതാപിതാക്കളോടൊപ്പം പോകാന്‍ തയ്യാറാണെന്ന് പതിനഞ്ചുകാരന്‍ അറിയിച്ചത്. മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചാണ് വാദം കേട്ടത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ മാതാപിതാക്കളോടൊപ്പം അയക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.
അധ്യാപികയ്ക്കെതിരെ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ നിരോധന നിയമപ്രകാരം കേസെടുത്ത കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇവര്‍ ഇപ്പോള്‍ ഗര്‍ഭിണിയാണ്.
2015 ല്‍ പത്താംക്ലാസ് പരീക്ഷയുടെ തലേദിവസമാണ് തിരുച്ചിറപ്പള്ളിയിലെ സ്കൂളിലെ അധ്യാപികയും വിദ്യാര്‍ത്ഥിയും ഒളിച്ചോടിയത്. വിദ്യാർഥി വീട്ടിൽ നിന്നു 10,000 രൂപയും 60 പവൻ സ്വർണാഭരണങ്ങളും എടുത്തിരുന്നു. തുടര്‍ന്ന് തിരുപ്പൂരിലുള്ള ഒരു മില്ലില്‍ ജോലി ചെയ്തുവരികയായിരുന്നു ഇരുവരും.
Post Your Comments