ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എജ്യുക്കേഷന്റെ(സി.ബി.എസ്.ഇ) പ്ലസ്ടു കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ വാട്‌സ്ആപ്പിലൂടെ ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. സി.ബി.എസ.്ഇ പാറ്റ്‌ന മേഖലയിലുള്‍പ്പെടുന്ന റാഞ്ചി, ധന്‍ബാദ് പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമാണ് സംശയവുമായി രംഗത്ത് എത്തിയിരിക്കുന്നത്. യഥാര്‍ത്ഥ ചോദ്യപേപ്പറിലെ 14 ചോദ്യങ്ങളാണ് പരീക്ഷയ്ക്ക് 12 മണിക്കൂര്‍ മുമ്പേ ചോര്‍ന്നതെന്ന് ചൂണ്ടിക്കാട്ടി ഒരു രക്ഷിതാവ് സി.ബി.എസ.്ഇക്ക് മെയില്‍ അയച്ചിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച നടന്ന കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ ഞായറാഴ്ച രാത്രിയില്‍ തന്നെ വാട്‌സ്ആപ്പില്‍ ലഭ്യമായിരുന്നുവെന്നാണ് പുറത്തുവരുന്നത്. അതുകൊണ്ട് പരീക്ഷ റദ്ദാക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ഇപ്പോഴുള്ള ആവശ്യം.
എന്നാല്‍ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നും ചോദ്യപേപ്പറില്‍ നിന്നും സമാനമായി രണ്ട് ചോദ്യങ്ങള്‍ മാത്രമാണ് വാട്‌സ്ആപ്പില്‍ പ്രചരിച്ചതെന്നും
സി.ബി.എസ.്ഇ അധികൃതര്‍ പ്രതികരിച്ചു.
Post Your Comments