NewsInternational

പാകിസ്ഥാനില്‍ ഇനി മുതല്‍ ന്യൂനപക്ഷങ്ങള്‍ക്ക് പരിഗണന

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഹോളിയും ദീപാവലിയും ഈസ്റ്ററും ന്യൂനപക്ഷങ്ങള്‍ക്ക് അവധിയായി പ്രഖ്യാപിച്ചു. പാകിസ്ഥാന്‍ ദേശീയ അസംബ്ലിയാണ് നിയമ നിര്‍മാണം നടത്തിയത്.

ഈ മൂന്ന് ദിവസങ്ങളും ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമുള്ള പ്രത്യേക അവധിയായി മാറ്റണമെന്ന പ്രമേയം പാകിസ്ഥാന്‍ മുസ്ലിം ലീഗ് അംഗം രമേശ് കുമാര്‍ വക്വാനിയാണ് അവതരിപ്പിച്ചത്.

ഇതുമായി ബന്ധപ്പെട്ട് പ്രവിശ്യാ ഗവണ്‍മെന്റുകള്‍ക്ക് ആവശ്യമായ നിയമനിര്‍മാണം നടത്തുന്നതിനുള്ള അനുമതി നല്‍കിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അവധിയും ആഘോഷങ്ങള്‍ നടത്തുന്നതിനുള്ള അനുമതിയും നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ വകുപ്പുകള്‍ക്കും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിയതായും ന്യൂനപക്ഷ കാര്യമന്ത്രി പിര്‍ അമിനുള്ള ഹസ്‌നത്ത ഷാ സഭയെ അറിയിച്ചു.

shortlink

Post Your Comments


Back to top button