NewsIndia

ദേശീയ കബഡി താരത്തോട് പട്ടാപ്പകല്‍ അക്രമികള്‍ ചെയ്ത ക്രൂരത

രോഹ്തക്: ദേശീയ കബഡി താരത്തെ സ്‌കൂട്ടറില്‍ എത്തിയ രണ്ടു പേര്‍ പട്ടാപ്പകല്‍ വെടിവെച്ചു കൊന്നു. ഹരിയാനയിലെ രോഹ്തക്കില്‍ ആണ് ക്രൂര സംഭവം. കായിക താരമായ സുഖ് വീന്ദര്‍ നര്‍വാള്‍ ആണ് കൊല്ലപ്പെട്ടത്. വെടിയേറ്റ സ്ഥലത്തിനടുത്തുള്ള വീടിന്റെ സുരക്ഷാ കാമറയില്‍ ഈ ദൃശ്യങ്ങള്‍ പതിഞ്ഞു. പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് നടന്നുപോവുകയായിരുന്ന നര്‍വാള്‍ സിങ്ങിന്റെ തലക്കുനേരെ സ്‌കൂട്ടറില്‍ എത്തിയവര്‍ രണ്ടു തവണ നിറയൊഴിക്കുകയായിരുന്നു. വീണു കിടന്നിട്ടും വെടിവെച്ചു. സംഭവ സ്ഥലത്തുനിന്ന് കടന്നു കളഞ്ഞ ഇവര്‍ക്കു വേണ്ടി പൊലീസ് തിരച്ചില്‍ നടത്തുന്നു. മൂന്നു മാസം മുമ്പ് സമാനമായ രൂപത്തില്‍ ഇവിടെ മറ്റൊരു കബഡി താരത്തെ കൊലപ്പെടുത്തിയിരുന്നു. വിജനമായ സ്ഥലത്തെ റോഡരികില്‍ അര മണിക്കൂറോളം കിടന്ന യുവാവ് പിന്നീട് മരണമടയുകയായിരുന്നു.

shortlink

Post Your Comments


Back to top button