ലണ്ടന്‍: ലോക പ്രസിദ്ധമായ മെഴുക് മ്യൂസിയമായ ലണ്ടനിലെ മാദം തുസാദ്സില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇടംപിടിക്കുന്നു. ഏപ്രില്‍ മാസത്തിലാണ് മ്യൂസിയത്തില്‍ മോദിയുടെ മെഴുകു പ്രതിമ അനാശ്ചാദനം ചെയ്യുന്നത്. മോദിയുടെ സ്ഥിരം വേഷമായ കുര്‍ത്തയിലും ജാക്കറ്റിലുമായി നമസ്കാരം പറയുന്ന രീതിയിലാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്. പ്രതിമയുടെ നിര്‍മ്മാണത്തിന് മുന്നോടിയായി മാദം തുസാദ്സ് ശില്‍പികള്‍ ന്യൂഡല്‍ഹിയില്‍ മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍, നെല്‍സണ്‍ മണ്ടേല എന്നിവരൊക്കെ തുസാദ്സ് മ്യൂസിയത്തില്‍ നേരത്തെതന്നെ ഇടംപിടിച്ചിരുന്നു. ബോളിവുഡില്‍നിന്ന് അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, ഹൃതിക് റോഷന്‍, സല്‍മാന്‍ ഖാന്‍, ഐശ്വര്യ റായ്, കത്രീന കൈഫ് എന്നിവരും തുസാദ്സ് മെഴുകു പ്രതിമാ ഗണത്തിലുണ്ട്.
Post Your Comments