Kerala

കാട്ടായിക്കോണം ആക്രമണം: ഒമ്പത് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: കാട്ടായിക്കോണം ആക്രമണവുമായി ബന്ധപ്പെട്ട് പ്രാദേശിക നേതാക്കന്മാര്‍ ഉള്‍പ്പടെ ഒന്‍പത് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. തിരുവനന്തപുരം മാസ്റ്റര്‍ പ്ലാന്‍ വീണ്ടും നടപ്പാക്കാനുളള സര്‍ക്കാര്‍ നീക്കത്തിനെതിരേ ബി.ജെ.പി നടത്തിയ പ്രകടനത്തിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരന്‍ അടക്കം മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. നിരവധി വാഹനങ്ങളും അക്രമികള്‍ അഗ്നിക്കിരയാക്കി. സംഭവത്തിനെതിരേ പ്രതിഷേധം വ്യാപകമായതോടെയാണ് പൊലീസ് ശക്തമായ നടപടി സ്വീകരിച്ചത്.

അതേസമയം അക്രമത്തില്‍ പരിക്കേറ്റ് കിംസ് ആശുപത്രിയില്‍ കഴിയുന്ന ആര്‍.എസ്.എസ് താലൂക്ക് പ്രചാരക് അമല്‍ കൃഷ്ണയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

shortlink

Post Your Comments


Back to top button