മുത്തങ്ങ:കാടും മലയും മനുഷ്യന്‍ കയ്യേറിയപ്പോള്‍ വനസമ്പത്ത് നഷ്ടപ്പെട്ട് വനത്തിലെ ജീവികള്‍ ജീവന്‍ നിലനിര്‍ത്താന്‍ നാട്ടിലെക്കിറങ്ങുകയും അക്രമാസക്തരാകുകയും ചെയ്യുന്ന കാഴ്ചയാണ് കണ്ടുവരുന്നത്.വേനല്‍ ചൂട് കടുത്തതോടെ കാട് കരിഞ്ഞു. ഭക്ഷണവും വെള്ളവുമില്ലാതായത്തോടെ മൃഗങ്ങള്‍ മെലിഞ്ഞു പലതും ചത്തൊടുങ്ങി. ബാക്കി ഉള്ളത് കാടിറങ്ങി നാട്ടിലേക്ക് വന്നു. കാറ്റ് തീ പടര്‍ന്നതും കാടുണങ്ങാന്‍ ഒരു കാരണമായി. ആനക്കൂട്ടങ്ങളുടെ പ്രധാന ഭക്ഷണമായ മുളങ്കാടുകള്‍ പൂര്‍ണ്ണമായും കരിഞ്ഞുണങ്ങി.മൃഗങ്ങള്‍ക്ക് ദാഹമകറ്റാന്‍ ചെറിയ കുളങ്ങള്‍ നിര്‍മ്മിക്കാനോരുങ്ങുകയാണ് വനം വകുപ്പ്. അത്തരത്തില്‍ ഭക്ഷണവും വെള്ളവും തേടുന്ന ഒരു ആനയുടെ ഫോട്ടോ ആണ് ചിത്രത്തില്‍
ഫോട്ടോ എടുത്തത് : ശ്രീകുമാര്‍ ആലപ്ര
Post Your Comments