ഓസ്ട്രിയ : യുവാക്കളെ തീവ്രവാദത്തിനു പ്രോത്സാഹിപ്പിക്കുകയും ISIS CÂ ചേരാന്‍ നിര്‍ബന്ധിക്കുകയും അതിനു ശേഷം യുവാക്കള്‍ കൊല്ലപ്പെടുകയും ചെയ്തപ്പോള്‍ അവരുടെ വിധവകളായ ഭാര്യമാരെ സ്വന്തം ഭാര്യയാക്കുകയും ചെയ്ത ഇമാമിന് ഓസ്ട്രിയയില്‍ ആറുവര്‍ഷം തടവുശിക്ഷ വിധിച്ചു.
മൂന്നു പേരെയാണ് ഇമാം ഐ.എസില്‍ ചേരാന്‍ സിറിയയിലേക്ക് അയച്ചത്. ഇതില്‍ ഇമാമിനെതിരെ പരാതി കൊടുത്ത യുവതിയുടെ ഭര്‍ത്താവും ഉണ്ടായിരുന്നു. ഏതാനും ദിവസം കഴിഞ്ഞപ്പോഴേക്കും ഇവര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതിനു ശേഷമാണ് ഇമാം സ്ത്രീയോട് തന്റെ മൂന്നാം ഭാര്യയാകാന്‍ ആവശ്യപ്പെട്ടത്. അവരുടെ മൂന്നു മക്കളെയും ഏറ്റെടുക്കാമെന്ന വാഗ്ദാനവും നല്കി.
42 വയസ്സുള്ള ഇമാം ഇത്തരത്തില്‍ 3 സ്ത്രീകളെയാണ് ഭാര്യമാരാക്കിയത്. ഐ.എസ് ആശയപ്രചാരണ ചിത്രം ഷൂട്ട് ചെയ്യാന്‍ സിറിയയിലേക്ക് പോയ ഒരാളെയും അറസ്റ്റ് ചെയ്ത് കോടതി തടവുശിക്ഷയ്ക്ക് വിധിച്ചു. ഇയാള്‍ അടക്കം 3 സ്ത്രീകളെയും 3 പുരുഷന്മാരെയുമാണ് ദക്ഷിണ ഓസ്ട്രിയന്‍ കോടതി ശിക്ഷിച്ചത്. തീവ്രവാദ സംഘടനയില്‍ അംഗത്വം എടുത്തു എന്നാണ് ഇവര്‍ക്കെതിരായ കുറ്റം
Post Your Comments