India

ഏറ്റവും വലിയ രാജ്യദ്രോഹി ബി.ജെ.പിയെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചവരെ സംരക്ഷിക്കുന്ന ബി.ജെ.പിയാണ് ഏറ്റവും വലിയ രാജ്യദ്രോഹിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. അഫ്‌സല്‍ഗുരു അനുസ്‌മരണ പരിപാടിയില്‍ പുറത്ത്‌ നിന്നുള്ളവര്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചതായി ജെ.എന്‍.യു സമിതിയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നതിനു പിന്നാലെയാണ് കെജ്‌രിവാളിന്റെ പ്രതികരണം. ഇവരെ എന്തിനാണ് ബി.ജെ.പി സംരക്ഷിക്കുന്നതെന്നു വ്യക്തമാക്കമെന്നും കെജ്‌രിവാള്‍ ട്വിറ്ററില്‍ ആവശ്യപ്പെട്ടു. ജെ.എന്‍.എന്‍ വിഷയത്തില്‍ യഥാര്‍ത്ഥ വഞ്ചകരായ പി.ഡി.പി നേതാവ്‌ മെഹ്‌ബൂബ മുഫ്‌തിയെ അറസ്‌റ്റ് ചെയ്‌ത് പ്രശ്‌നം കലുഷിതമാക്കാന്‍ ബിജെപി ആഗ്രഹിക്കുന്നില്ലെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button