India

സീതാറാം യെച്ചൂരിക്ക് അരുണ്‍ ജെയ്റ്റ്‌ലിയുടെ മറുപടി

ന്യൂഡല്‍ഹി: സിപിഎം നേതാവ് സീതാറാം യെച്ചൂരി സര്‍ക്കാരിനെതിരേ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ മറുപടി. അസഹിഷ്ണുതയുടെ പേരില്‍ സര്‍ക്കാരിനെ നിരന്തരം ആക്രമിക്കുന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. നിങ്ങള്‍ എന്നെ വിമര്‍ശിച്ചാല്‍ അത് അഭിപ്രായ സ്വാതന്ത്ര്യവും ഞാന്‍ നിങ്ങളെ വിമര്‍ശിച്ചാല്‍ അസഹിഷ്ണുതയുമാണെന്ന് ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി. ആധാര്‍ ബില്ല് സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെയാണ് ഇരുവരും രാജ്യസഭയില്‍ ഏറ്റുമുട്ടിയത്.

ബില്‍ ലോക്സഭ പാസാക്കിയതിനെ ചോദ്യം ചെയ്ത യെച്ചൂരി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന സംഭവത്തില്‍ ബില്ല് പാസാക്കിയത് സ്വകാര്യതയുടെ ലംഘനമാണെന്ന് പറഞ്ഞു. ആധാര്‍ ബില്‍ മണി ബില്ലായി പാസാക്കിയത് തെറ്റാണെന്നും യെച്ചുരി ആരോപിച്ചു. എന്നാല്‍ അത്ഭുതകരമായ വാദമാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്നും ജനാധിപത്യസംവിധാനത്തില്‍ അധികാര വികേന്ദ്രീകരണം ഉണ്ടെന്നും ബില്ലിന്റെ നിയമസാധുത വിലയിരുത്താന്‍ മാത്രമാണ് കോടതിക്ക് അധികാരമെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി. ബില്ല് പാസാക്കിയ ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്റ നടപടി ചോദ്യം ചെയ്യാനാകില്ലെന്ന് രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ കുര്യനും വ്യക്തമാക്കി.

shortlink

Post Your Comments


Back to top button