Kerala

സി.പി.എം ആക്രമണം രാഷ്ട്രീയ പാപ്പരത്തം- അഡ്വ: പ്രകാശ് ബാബു

തിരുവനന്തപുരം: കാട്ടായിക്കോണം ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ ജനങ്ങളുടെ ഭൂമി നഷ്ടപ്പെടുന്ന വിധത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന മാസ്റ്റര്‍ നഗരസഭ നടപ്പിലാക്കാന്‍ പാടില്ലെന്നും, ഇതിനു പിന്നില്‍ ഭൂമി കച്ചവടം ആണെന്നും ഇതിനു കോണ്‍ഗ്രസ് സി.പി.എം ഒത്താശയുണ്ടെന്നും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ: പ്രകാശ് ബാബു. മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട്‌ ബി.ജെ.പി നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെ സി.പി.എം നടത്തിയ ആക്രമണം രാഷ്ട്രീയ പാപ്പരത്തമാണെന്നും അദ്ദേഹം ആരോപിച്ചു.

പ്രസ്തുത സ്ഥലം സന്ദര്‍ശിക്കാനെത്തിയ ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റും തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറുമായ ശ്രീ.വി മുരളീധരന്‍ ഉള്‍പ്പടെയുള്ള ബിജെപി-ആര്‍.എസ്.എസ് നേതാക്കളെ കഴക്കൂട്ടത്ത് വെച്ച് ആസൂത്രിതമായി ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രതിഷേധിച്ചു. തെരഞ്ഞെടുപ്പ് പരാജയം മുന്നില്‍ കണ്ട സിപിഎം നേതൃത്വം കണ്ണൂരില്‍ പരീക്ഷിച്ച കഠാര രാഷ്ട്രീയം സംസ്ഥാന വ്യാപകമായി വ്യാപിപ്പിക്കുന്ന ശ്രമത്തിന്റെ ഭാഗമാണ് തീര്‍ത്തും സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് ഏകപക്ഷീയമായ ആക്രമണം നടത്തിയത്. വി.മുരളീധരനെ പോലുള്ള മുതിര്‍ന്ന നേതാക്കളെ അപായപ്പെടുത്തി സംസ്ഥാന വ്യാപകമായി സംഘര്‍ഷം ഉണ്ടാക്കി അണികളെ പിടിച്ചു നിര്‍ത്താനുള്ള ശ്രമമാണ് സിപിഎം നേതൃത്വം നടത്തുന്നതെന്നും ഇതിനെതിരെ ശക്തമായ ബഹുജന പ്രതിഷേധം ഉയര്‍ന്നു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Post Your Comments


Back to top button