India

ഒവൈസി ഒടുവില്‍ ‘ജയ്‌ ഹിന്ദ്‌’ വിളിച്ചു

ഹൈദരാബാദ്: തന്റെ കഴുത്തില്‍ കത്തിവച്ചാലും താന്‍ ‘ഭരത് മാതാ കീ’ എന്ന് വിളിക്കില്ലെന്ന് വിവാദ മുസ്ലിം നേതാവ് അസാദുദ്ദീന്‍ ഒവൈസി കഴിഞ്ഞ ദിവസം ലത്തൂരില്‍ ഒരു റാലിയ്ക്കിടെ പ്രസ്ഥാവിച്ചിരുന്നു. പുതുതലമുറയെ ഭാരത മാതാവിനെ വിളിക്കാന്‍ പഠിപ്പിക്കണമെന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ഭാഗവതിന്റെ നിര്‍ദ്ദേശത്തോടുള്ള പ്രതികരണമായായിരുന്നു ഒവൈസിയുടെ പ്രതികരണം.

ഇങ്ങനെയൊക്കെ പറഞ്ഞ ഒവൈസി ഒടുവില്‍ ‘ജയ് ഹിന്ദ്‌’ എന്ന മുദ്രാവാക്യം വിളിച്ചിരിക്കുകയാണ്. അലഹാബാദ് ഹൈക്കോടതിയില്‍ ഒവൈസിയ്ക്കെതിരെ പരാതി ഫയല്‍ ചെയ്തെന്ന വാര്‍ത്തയോട് പ്രതികരിക്കവേയാണ് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ ‘ജയ്‌ ഹിന്ദ്‌’ എന്ന് ഉച്ചരിച്ചത്.

‘എനിക്ക്‌ കോടതിയില്‍ വിശ്വസമുണ്ട്‌. കോടതി നിയമം നടപ്പിലാക്കും, ജയ്‌ ഹിന്ദ്‌’- എന്നാണ് ഒവൈസി പറഞ്ഞത്. ഹൈദരാബാദ് എം.പിയാണ് ഒവൈസിക്ക്‌ എതിരെ സെക്ഷന്‍ 124എ പ്രകാരം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്‌.

shortlink

Post Your Comments


Back to top button