ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദിന്റേയും, അനിബന്‍ ഭട്ടാചാര്യയുടേയും ജുഡീഷല്‍ കസ്റഡി കാലാവധി രണ്ടാഴ്ചത്തേക്കുകൂടി നീട്ടി. രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയ കേസില്‍ അറസ്റിലാക്കപ്പെട്ട ഇരുവരും ജാമ്യാപേക്ഷ സമര്‍പ്പിച്ചരുന്നുവെങ്കിലും അത് തള്ളികൊണ്ടാണ് പട്യാല ഹൌസ് കോടതി കസ്റ്റഡി കാലാവധി നീട്ടി ഉത്തരവിട്ടത്.
രാജ്യ ദ്രോഹക്കുറ്റത്തിന് കേസെടുത്ത ഇരുവരുടെയും കസ്റ്റഡി ഇന്ന് അവസാനിച്ചിരുന്നു. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്.
ഫെബ്രുവരി ഒമ്പതിനു നടന്ന അഫസ്ല്‍ ഗുരു അനുസ്മരണ പരിപാടിയില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചതിനാണ് ഇവര്‍ അറസ്റിലായത്. ഫെബ്രുവരി 24 നാണു പോലീസിന് മുന്‍പാകെ കീഴടങ്ങിയ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അതിനിടെ, കസ്റ്റഡി കാലാവധി നീട്ടിയതില്‍ പ്രതിഷേധിച്ച് ജെ.എന്‍.യു. വിദ്യാര്‍ഥികള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി.
Post Your Comments