Life StyleHealth & Fitness

മത്സ്യത്തിന്റെ ആരോഗ്യഗുണങ്ങള്‍

മത്സ്യം നമ്മുടെ ഭക്ഷണശീലത്തിന്‍റെ ഒഴിവാക്കാനാവാത്ത ഭാഗമാണ്. എന്നാല്‍ മത്സ്യം കഴിയ്ക്കുന്നതിന്‍റെ ആരോഗ്യഗുണങ്ങള്‍ നമുക്കറിയാമോ. മറ്റു മത്സ്യങ്ങള്‍ക്കുമുണ്ട് ആരോഗ്യഗുണങ്ങള്‍. .

* മത്സ്യത്തില്‍ പോഷകങ്ങള്‍ ധാരാളം ഉണ്ട്. ഉയര്‍ന്ന തോതില്‍ വിറ്റാമിനുകളും അയോഡിന്‍ ധാതുക്കള്‍ തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുണ്ട്.

* പക്ഷാഘാത സാധ്യത ഇല്ലാതാക്കുന്നതിന് മത്സ്യം കഴിക്കുന്നതിലൂടെ കഴിയും.

* ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ആരോഗ്യമുള്ള ഹൃദയം പ്രദാനം ചെയ്യുന്നതിനും മത്സ്യത്തിന്‍റെ ഉപയോഗത്തിലൂടെ സാധിയ്ക്കും.

* കുട്ടികള്‍ക്ക് മത്സ്യം കൊടുക്കുന്നതിലൂടെ ശാരീരിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ബുദ്ധിവികാസത്തിനും സഹായിക്കും.

* വിറ്റാമിന്‍ ഡി ധാരാളം ഉള്ള ഒരു ഭക്ഷ്യ വസ്തുവാണ് മത്സ്യം. പാചകം ചെയ്ത സാല്‍മണ്‍ മത്സ്യത്തില്‍ 100 ശതമാനവും വിറ്റാമിന്‍ ഡി ആയിരിക്കും.

* നമ്മുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മത്സ്യത്തിനു കഴിയും.

* കുട്ടികളിലെ ആസ്ത്മ ചെറുക്കുന്നതിന് മത്സ്യം മരുന്നാണ്.

* മറവിയെ ഇല്ലാതാക്കാന്‍ മത്സ്യത്തിന്റെ ഉപയോഗം സഹായിക്കും. പ്രായമായവരില്‍ കണ്ടു വരുന്ന അല്‍ഷിമേഴ്‌സ് സാധ്യത ഇല്ലാതാക്കാന്‍ മീന്‍ കഴിയ്ക്കുന്നത് സഹായിക്കും.

* മാനസിക നിലയെ ഉത്തേജിപ്പിക്കുന്നതിന് മത്സ്യത്തിന്‍റെ ഉപയോഗം സഹായിക്കും. ഡിപ്രഷനില്‍ നിന്ന് മോചനം നല്‍കാനും മത്സ്യം കഴിയ്ക്കുന്നത് നല്ലതാണ്

* കാഴ്ച പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ മത്സ്യത്തിന് കഴിയും.

* സുഖകരമായ ഉറക്കം ലഭിയ്ക്കുന്നതിനും മത്സ്യം കഴിയ്ക്കുന്നത് നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button