KeralaNews

ട്രെയിനില്‍ സഞ്ചരിച്ചിരുന്ന വിദ്യാര്‍ത്ഥിനിക്ക് സംഭവിച്ചത്

തൃശ്ശൂര്‍: ട്രെയിനില്‍വെച്ച് വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച മധ്യവയസ്‌കന്‍ പിടിയില്‍. ഗുരുവായൂര്‍- എറണാകുളം ട്രെയിനില്‍ വച്ചാണ് കൊടുങ്ങല്ലൂര്‍ സ്വദേശി വിനയന്‍ വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ചത്. പ്രതിയെ നാട്ടുകാരും റെയില്‍വേ ജീവനക്കാരും ചേര്‍ന്ന് പിടികൂടി പോലീസിന് കൈമാറി.

ഞായറാഴ്ച്ചയായിരുന്നു സംഭവം. വിദ്യാര്‍ത്ഥിനി ബഹളം വെച്ചത് കേട്ട് ഓടിയെത്തിയ നാട്ടുകാരും റെയില്‍വേ ജീവനക്കാരും ചേര്‍ന്ന് പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. വിനയന്‍ മദ്യ ലഹരിയില്‍ ആയിരുന്നുവെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.

shortlink

Post Your Comments


Back to top button