കോട്ടയം: സംവിധായകന്‍ മേജര്‍ രവിയാല്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട നടനാണ് മോഹന്‍ലാലെന്ന് സാഹിത്യകാരന്‍ ബെന്യാമിന്‍. ജെ.എന്‍.യു സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യസേന്ഹവുമായി ബന്ധപ്പെടുത്തി മോഹന്‍ലാല്‍ എഴുതിയ ബ്ലോഗിലെ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പേരിനൊപ്പം ലെഫ്റ്റനന്റ് കേണല്‍ പദവി ലഭിച്ച സന്തോഷത്തിലാണ് ജെ.എന്‍.യു വിഷയത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരായി മോഹന്‍ലാല്‍ തന്റെ ബ്ലോഗില്‍ വിമര്‍ശനം ഉന്നയിച്ചതെന്ന് ബന്യാമിന്‍ ആരോപിച്ചു.
പട്ടാളത്തെ ആദരിക്കുന്നതിനൊപ്പം സേനയുടെ അധികാരത്തിന് പരിധി നിശ്ചയിക്കുകയും വേണം. ജനാധിപത്യത്തിന് മേല്‍ പട്ടാളം ആധിപത്യം സ്ഥാപിച്ച രാഷ്ട്രങ്ങളില്‍ ഭീകരമായ അവസ്ഥയാണ് ഉണ്ടായിട്ടുള്ളതെന്നും ബെന്യാമിന്‍ പറഞ്ഞു.
അസഹിഷ്ണുത മുന്‍ സര്‍ക്കാരുകളുടെ കാലത്തും ഉണ്ടായിരുന്നു. എന്നാല്‍ ഭരണകൂടത്തിന്റെ പിന്തുണയോടെ വര്‍ഗീയ ധ്രുവീകരണത്തിന് മോദി സര്‍ക്കാര്‍ വന്ന ശേഷം ആക്കം കൂടിയെന്നും ബന്യാമിന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഭൂരിപക്ഷ സമുദായത്തെ വര്‍ഗീയമായി ധ്രുവീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇത് അഴിമതിയേക്കാള്‍ വലിയ ആപത്താണ്. ഭൂരിപക്ഷ വര്‍ഗീയതയ്‌ക്കൊപ്പം ന്യൂനപക്ഷ വര്‍ഗീയതയെയും എതിര്‍ക്കണമെന്നും ഭിന്നിപ്പുണ്ടക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments