Kerala

നിയമസഭാ തെരഞ്ഞെപ്പ് : മനഃസാക്ഷിവോട്ടിന് ആം ആദ്മി പാര്‍ട്ടി ആഹ്വാനം

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തകരോട് മനഃസാക്ഷിവോട്ട് ചെയ്യാന്‍ ആം ആദ്മി പാര്‍ട്ടി ആഹ്വാനം . നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലൊന്നും മത്സരിക്കേണ്ട എന്നാണ് ആംആദ്മി പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം. ഇക്കാര്യം ഗൂഗിള്‍ ടോക്ക് വഴി അരവിന്ദ് കേജരിവാള്‍ അങ്കമാലിയില്‍ ചേര്‍ന്ന സംസ്ഥാനസമിതിയെ അറിയിച്ചു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും അതു കഴിഞ്ഞുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കേരളത്തില്‍ മത്സരിക്കുമെന്ന് ആംആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍. നീലകണ്ഠന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് നടക്കുന്ന ഒരു വര്‍ഷംമുമ്പെങ്കിലും പ്രകടനപത്രിക തയാറാക്കണം. സാധാരണക്കാരില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചാണ് മാനിഫെസ്റോ തയാറാക്കുന്നത്. എന്നാല്‍, ഇത്തവണ വേണ്ടത്ര സമയം കിട്ടിയില്ലെന്നും 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വ്യക്തമായ മേല്‍ക്കൈ നേടാന്‍ ആംആദ്മിക്ക് സാധിക്കുമെന്നും നീലകണ്ഠന്‍ പറഞ്ഞു. 2014ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളില്‍ 15 ഇടങ്ങളിലും ആം ആദ്മി മത്സരിച്ചിരുന്നു.

shortlink

Post Your Comments


Back to top button