Kerala

പതിനാലുകാരിയ്ക്ക് പീഡനം: പെണ്‍കുട്ടിയുടെ അമ്മയും കാമുകനും അറസ്റ്റില്‍

കൊച്ചി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പെണ്‍കുട്ടിയുടെ അമ്മയും കാമുകനും പിടിയിലായി. വടക്കന്‍ പറവൂര്‍ ചേന്നമംഗലം സ്വദേശികളായ സരിത, ജിബി എന്നിവരാണ് അറസ്റ്റിലായത്. സരിതയുമായി ഏറെ നാളായി അടുപ്പത്തിലായിരുന്നു ജിബി. സരിതക്കും 14 വയസ്സുകാരിയായ മകള്‍ക്കുമൊപ്പം വീട്ടില്‍ താമസമാക്കിയിരുന്ന ജിബി മദ്യം നല്‍കി പലപ്പോഴായി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. അമ്മയും പീഡനത്തിനു ഒത്താശ ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവാണ് പോലീസില്‍ പരാതി നല്‍കിയത്. സരിതയുടെ ദുര്‍നടപ്പ് മൂലം പിതാവും ഇളയമകളും വേറെയാണ് താമസിക്കുന്നത്.

shortlink

Post Your Comments


Back to top button