India

നുഴഞ്ഞുകയറിയ 10 പാക് ഭീകരരില്‍ മൂന്നു പേരെ സൈന്യം വധിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ 10 പാക് ഭീകരരില്‍ മൂന്നു പേരെ വധിച്ചതായി റിപ്പോര്‍ട്ട്. . ലഷ്കര്‍ ഇ ത്വയ്ബ, ജയ്ഷ ഇ മുഹമ്മദ് തീവ്രവാദികളാണ് നുഴഞ്ഞുകയറിയത്. ഭീകരര്‍ നുഴഞ്ഞുകയറിയതായി പാക്കിസ്ഥാനാണ് ഇന്ത്യയ്ക്ക് വിവരം നല്‍കിയിരുന്നത്.

ശിവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ആക്രമണം നടത്തുന്നതിനായാണ്‌ ഇവര്‍ ഇന്ത്യയിലേക്ക് കടന്നത്. സോമനാഥ ക്ഷേത്രം ആക്രമിക്കുന്നതിന് ഗുജറാത്തുവഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയവരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. അതേസമയം, പത്തു ഭീകരരില്‍ ഏഴുപേര്‍ ഡല്‍ഹിലേക്ക് കടന്നിരിക്കാമെന്നാണ് സംശയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button