മുംബൈ: കഴുത്തില്‍ കത്തി വച്ചാലും താന്‍ ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിക്കില്ലെന്ന് ആള്‍ ഇന്ത്യ മജ്‌ലിസ് ഇത്തേഹദുല്‍ മുസ്ലിമീന്‍ പാര്‍ട്ടി (എ.ഐ.എം.ഐ.എം) നേതാവ് അസദുദ്ദീന്‍ ഒവൈസി. ഭാരത മാതാവിനെ വിളിക്കാന്‍ പുതുതലമുറയെ പഠിപ്പിക്കണമെന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ കഴുത്തില്‍ കത്തിവെച്ചാലും ഒരിക്കലും ‘ഭാരത് മാത് കീ ജയ്’ എന്നു മുദ്രാവാക്യം വിളിക്കില്ലെന്നും ഭരണഘടനയില്‍ ഒരിടത്തും ഭാരത് മാതാ കി ജയ് എന്ന് വിളിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും ലത്തൂരില്‍ ഒരു റാലിയില്‍ സംസാരിക്കവേ ഒവൈസി പറഞ്ഞു. കൈയടികളോടെയാണ് ജനക്കൂട്ടം ഒവൈസിയുടെ വാക്കുകളോട് പ്രതികരിച്ചത്. ഭരത് മാതാ കീ ജയ് എന്ന് വിളിച്ചില്ലെങ്കില്‍ നിങ്ങള്‍ എന്ത് ചെയ്യുമെന്നും ഒവൈസി ഭാഗവതിനോട് ചോദിച്ചു. . ഗുജറാത്ത് വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇസ്രത് ജഹാന്റെ കുടുംബത്തെ പിന്തുണയ്ക്കുന്നത് തുടരുമെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.
പുതിയ തലമുറയെ ‘ഭാരത് മാതാ കി ജയ്’ വിളിക്കാന്‍ പഠിപ്പിക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു. ഡല്‍ഹി ജെ.എന്‍.യുവിലെ രാജ്യവിരുദ്ധ പ്രകടനങ്ങളുടെ പാശ്ചാത്തലത്തിലായിരുന്നു ഇത്.
Post Your Comments