ന്യൂഡല്‍ഹി : ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍,ബ്യൂട്ടി പാര്‍ലറുകള്‍, മോട്ടോര്‍ സൈക്കിള്‍ റിപ്പയര്‍,ഫോട്ടോകോപ്പി, ഡി.ടി.പി സെന്ററുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, ബേക്കറികള്‍ എന്നിങ്ങനെ നിങ്ങളുടെ ബിസ്‌നസ്സ് ആശയം എന്തുമാകട്ടെ… ആര് വായ്പ നല്‍കും എന്ന് ആശങ്കപ്പെടേണ്ട. പ്രധാനമന്ത്രിയുടെ മുദ്രപദ്ധതി പ്രകാരം മുന്‍ഗണനാ വിഭാഗത്തില്‍പ്പെടുത്തി ഇത്തരം സംരഭങ്ങള്‍ തുടങ്ങുന്നതിന് 50,000 രൂപ മുതല്‍ 10,000,00 രൂപ വരെയുള്ള വായ്പകള്‍ ലഭ്യമാക്കും.
വസ്തുക്കളുടെ വിപണനം,റിപ്പയര്‍ സ്ഥാപനങ്ങള്‍, ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങി തെരുവോരങ്ങളില്‍ കച്ചവടം ചെയ്യുന്നവര്‍ക്ക് വരെ നല്‍കുന്ന മുദ്രാവായ്പകളാണ് മുന്‍ഗണനാടിസ്ഥാനത്തില്‍ നല്‍കുക. കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ടുള്ളതും റിസര്‍വ് ബാങ്ക് അംഗീകരിച്ചിട്ടുള്ളതുമായ, നിയമപ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും മുദ്ര വായ്പകള്‍ക്കും ബാധകമായിരിക്കും.
വായ്പയെടുത്ത് തുടങ്ങുന്ന സംരഭങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായകരമായ നിലപാടുകളും സൗകര്യങ്ങളും നല്‍കാന്‍ ബാങ്ക് ശാഖകളും ബാധ്യസ്ഥരാണ്.
എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജന്‍ധന്‍ യോജനയുടേയും എല്ലാ സാധാരണക്കാരെയും ഇന്‍ഷുറന്‍സ് സേവനങ്ങളുടെ പരിരക്ഷയ്ക്കുള്ളില്‍ കൊണ്ടുവരാനായി ആരംഭിച്ച സുരക്ഷായോജനകളുടേയും തുടര്‍ച്ചെയന്നവണ്ണം സാധാരണക്കാര്‍ തുടങ്ങുന്ന ബിസ്‌നസ്സ് സംരഭങ്ങള്‍ക്ക് വായ്പ ഉറപ്പാക്കുന്നതിന് വേണ്ടി 2015 ഏപ്രിലില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വായ്പാ പദ്ധതിയാണ് മുദ്ര.
Post Your Comments