KeralaNews

കെ.സി ജോസഫിനെതിരെ ഇരിക്കൂറില്‍ വീണ്ടും പോസ്റ്ററുകള്‍

കണ്ണൂര്‍: ഇരിക്കൂര്‍ മണ്ഡലത്തില്‍ മന്ത്രി കെസി ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ വീണ്ടും പോസ്റ്ററുകള്‍. മണ്ഡലത്തിലെ കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളായ ആലക്കോട്, ഉദയഗിരി, കാര്‍ത്തികപുരം, മണക്കാട് തുടങ്ങിയ കേന്ദ്രങ്ങളിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെയും, കെസി ജോസഫിന്റെയും ചിത്രമുള്ള സര്‍ക്കാരിന്റെ വികസന നേട്ടങ്ങളെക്കുറിച്ചുള്ള പോസ്റ്ററുകളില്‍ കരിയോയിലും ഒഴിച്ചിട്ടുണ്ട്.

ഇന്നലെ ശ്രീകണ്ഠാപുരത്തും മന്ത്രി കെ.സി ജോസഫിനെതിരെ പോസ്റ്ററുകള്‍ പതിച്ചിരുന്നു. കോണ്‍ഗ്രസ് ഓഫീസിന് മുന്നിലാണ് പോസ്റ്റര്‍ പതിച്ചിട്ടുള്ളത്. 35 വര്‍ഷം മത്സരിച്ച കെ.സി യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ പേരിലാണ് പോസ്റ്റുകള്‍ പതിച്ചിരിക്കുന്നത്.

shortlink

Post Your Comments


Back to top button