NewsIndia

വീട്ടുകാരുടെ അശ്രദ്ധയെ തുടര്‍ന്ന് രണ്ട് വയസുകാരിക്ക് സംഭവിച്ചത്

ന്യൂഡെല്‍ഹി: അബദ്ധത്തില്‍ പച്ചമുളക് കടിച്ച രണ്ടു വയസുകാരി ശ്വാസം മുട്ടി മരിച്ചു. ഡെല്‍ഹിയില്‍ ഒരു മാസം മുമ്പാണ് സംഭവം ഉണ്ടായതെങ്കിലും ഇപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. എരിവു മൂലം കരഞ്ഞ പെണ്‍കുട്ടി ഛര്‍ദിക്കുകയും ഛര്‍ദി ശ്വാസനാളത്തില്‍ കുടുങ്ങുകയും ശ്വാസം മുട്ടുകയുമായിരുന്നു. മെഡിക്കോ ലീഗല്‍ ജേണലില്‍ ഇക്കാര്യം പ്രസിദ്ധീകരിച്ചതോടെയാണ് സംഭവം വ്യക്തമായത്.

കുട്ടി പലതവണ ഛര്‍ദിച്ചെന്നും ഇതിനിടയില്‍ മുകളിലേക്കുവന്ന ഭക്ഷണപദാര്‍ഥങ്ങളും ദ്രവങ്ങളും ശ്വാസനാളത്തില്‍ അടയുകയായിരുന്നുവെന്നുമാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരിക്കുന്നത്. ശ്വാസതടസവുമായി അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍ കാര്യം ഗൗരവമായി എടുത്തില്ലെന്നും ഛര്‍ദിക്കുള്ള മരുന്നു കൊടുക്കുകയായിരുന്നെന്നു കരുതുന്നതായും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.

shortlink

Post Your Comments


Back to top button