KeralaNews

തിരുവനന്തപുരം സംഘര്‍ഷം: മൂന്നുപേരുടെനില ഗുരുതരം, വി.മുരളീധരന് മര്‍ദ്ദനമേറ്റു

തിരുവനന്തപുരം: കാട്ടായിക്കോണത്ത് ബി.ജെ.പി-സി.പി.എം സംഘര്‍ഷത്തില്‍ ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളിധരന്‍ ഉള്‍പ്പടെ 18 ഓളം പേര്‍ക്ക് പരിക്കേറ്റു. ആര്‍.എസ്.എസ് ജില്ലാ ബൗദ്ധിക് പ്രമുഖിന് കുത്തേറ്റു.ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. വി.മുരളിധരന്‍ ഉള്‍പ്പെടെ പരിക്കേറ്റ എല്ലാവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു പോലീസുകാരനും സംഘര്‍ഷത്തില്‍ പരിക്കേറ്റു. സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ ബി.ജെ.പി ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

വി. മുരളീധരന്‍ (57) ഉള്ളൂര്‍,,ശ്യാം (20), പൗഡീക്കോണം,ശിവപ്രസാദ് (28) ഞാണ്ടൂര്‍ക്കോണം,പ്രശാന്ത് (32) പൗഡീക്കോണം,സതീശന്‍ (45) മങ്ങാട്ടുകോണം,അമല്‍കൃഷ്ണ (28) ശ്രീകാര്യം,അര്‍ജുന്‍ ഗോപാല്‍ (28) ശ്രീകാര്യം,,റെജി (38) വട്ടവിള,അനീഷ് (21) മങ്ങാട്ടുകോണം, രതീഷ് (36) കാട്ടായിക്കോണം.ശ്രീജിത്ത് (20) പൗഡീക്കോണം,അനില്‍കുമാര്‍ (45) കഴക്കൂട്ടം,അരുണ്‍ (21) പൗഡീക്കോണം,വിനയന്‍ (36) വെഞ്ചാവോട്ഷിബു (29) പോലീസ്, എസ്.എ.പി. ക്യാമ്പ് .വിക്രമന്‍ (46) പോങ്ങുംമൂട് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മിക്കവര്‍ക്കും തലയ്ക്കാണ് പരിക്ക്. കൂടുതല്‍ പേര്‍ ഇനിയുമെത്തുമെന്നാണ് അറിയുന്നത്. 

സംഘര്‍ഷം ഇപ്പോള്‍ നിയന്ത്രണവിധേയമാണ്. തിരുവനന്തപുരം മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ടു ബി.ജെ.പി നടത്തിയ പ്രകടനത്തിനിടെയുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ത്തില്‍ കലാശിച്ചത്. പ്രകടനത്തിനിടെ തിരുവനന്തപുരം മേയര്‍ പ്രശാന്തിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ അസഭ്യം പറഞ്ഞു എന്നാരോപിച്ചായിരുന്നു ആക്രമണം. തുടര്‍ന്ന് സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയും നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയക്കുകയും ചെയ്തിരുന്നു. 

shortlink

Related Articles

Post Your Comments

Related Articles


Back to top button