NewsIndia

ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ പാക്ക് തീരുമാനം

അഹമ്മദാബാദ്: പാക്കിസ്ഥാനിലെ കറാച്ചി ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ മോചിപ്പിക്കും.സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് പിടിയിലായ 86 മത്സ്യതൊഴിലാളികളെയാണ് മാര്‍ച്ച് 21ന് മോചിപ്പിക്കുക. ഗുജറാത്ത് സര്‍ക്കാരിന് ഇതു സംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടുണ്ട്.
മോചിതരാകുന്നവരെ 22 ന് വാഗാ അതിര്‍ത്തിയില്‍ എത്തിക്കുമെന്ന് വിവരം ലഭിച്ചതായും ഗുജറാത്ത് ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് സൂപ്രണ്ട് വിമല്‍ പാണ്ഡ്യ അറിയിച്ചു. 86 ഇന്ത്യന്‍ തടവുകാരെ ഈ മാസം ഏഴിന് പാക്കിസ്ഥാന്‍ മോചിപ്പിച്ചിരുന്നു. ഇതിനു പുറമേയാണ് 86 പേരേകൂടി വിടുന്നത്.

shortlink

Post Your Comments


Back to top button