തിരുവനന്തപുരം: നാളെ തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താലിന് ബി.ജെ.പി ആഹ്വാനം ചെയ്തു. കട്ടായിക്കോണത്തെ സി.പി.എം-ബി.ജെ.പി സംഘര്‍ഷങ്ങളെത്തുടര്‍ന്നാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍. ഇന്ന് വൈകിട്ട് കാട്ടായിക്കോണത്ത് സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. സംഘര്‍ഷത്തിനിടെ വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
Post Your Comments