നാദാപുരം: നരിക്കാട്ടേരിയില്‍ ബോംബ് സ്ഫോടനം. നാല് പേര്‍ക്ക് ഗുരുതര പരിക്ക്. പരിക്കേറ്റ മുക്കാപറമ്പത്ത് നിയാസ്, വട്ടക്കാട്ട് താഴെ ഹാരിഫ്, അണിയാറേമ്മല് ഫര്ഹാന്, അണിയാറേമ്മല് നൌഷാദ് എന്നിവരെ നാദാപുരം താലൂക്ക് ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. നരിക്കാട്ടേരി കൊളങ്ങരത്താഴ പാലത്തിനടുത്ത് തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. നരിക്കാട്ടേരി അണിയാരക്കുന്നില് ബോംബ് സ്ഫോടനത്തില്‍ അഞ്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മരിച്ച സ്ഥലത്തിന് വിളിപ്പാടകലെയാണ് സ്ഫോടനം.
Post Your Comments