ന്യൂഡൽഹി: യമുനാതീരത്ത് സാംസ്‌കാരിക സമ്മേളനം സംഘടിപ്പിച്ച യോഗാഗുരു ശ്രീ ശ്രീ രവിശങ്കറിന് അഭിനന്ദനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മൂന്ന് കോടി ജനങ്ങള്‍ എല്ലാം മറന്ന് ഈ പരിപാടിക്കായി ഒരു സ്ഥലത്ത് ഒത്തുകൂടിയത് ഒരേ സമയം ചരിത്രവും അത്ഭുതവും മഹനീയവുമാണെന്ന് കെജ്‌രിവാള്‍ പ്രതികരിച്ചു.ഏഴ് ഏക്കര്‍ പ്രദേശത്ത് 4500 ഓളം കലാകാരന്മാരും ആത്മീയാചാര്യന്മാരും ഒത്തുചേര്‍ന്നത് തീര്‍ത്തും മഹനീയമാണ്.
ലോകത്ത് ആത്മീയതയും സ്‌നേഹവും സമാധാനവും പ്രചരിപ്പിക്കാനായുള്ള ശ്രീ ശ്രീ രവിശങ്കറിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും കെജ്‌രിവാള്‍ പ്രതികരിച്ചു.ഞാന്‍ സ്വാര്‍ത്ഥനാണ്. എന്നാല്‍ നിങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ട്ട് ഓഫ് ലിംവിംഗ് പ്രവര്‍ത്തകരെ കാണുമ്പോള്‍ എനിക്ക് അത്ഭുതം തോന്നുന്നു. എത്ര അച്ചടക്കത്തോടെ ആത്മാര്‍ത്ഥമായി സേവന സന്നദ്ധരാണവര്‍. എന്തു തരം മാജിക്കാണ് നിങ്ങള്‍ പ്രവര്‍ത്തകരില്‍ നടത്തിയതെന്നു കെജ്‌രിവാള്‍ ചോദിച്ചു. ഡല്‍ഹിയില്‍ നിരവധി പരിപാടികള്‍ നടത്താറുണ്ട് ഇനി നടത്തുന്ന പരിപാടികള്‍ക്ക് നിങ്ങളുടെ പ്രവര്‍ത്തകരെ സര്‍ക്കാരിനായി അനുവദിക്കുമോ എന്നും കെജ്‌രിവാള്‍ ചോദിച്ചു. ഇന്ന് ദില്ലി സര്‍ക്കാര്‍ നിങ്ങളുടെ വലതുഭാഗത്തും കേന്ദ്ര സര്‍ക്കാര്‍ നിങ്ങളുടെ ഇടതുഭാഗത്തുമാണുള്ളത്.
യമുനാ ശുചീകരണത്തിനായി നിങ്ങള്‍ ഇറങ്ങിയാല്‍ പിന്തുണയുമായി മറ്റു സംസ്ഥാന സര്‍ക്കാരുമെത്തുമെന്നും കേജ്രിവാള്‍ പറഞ്ഞു.യമുനാ ശുദ്ധീകരണത്തിനായി കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ഒരുമിച്ചു പ്രവര്‍ത്തിക്കണം, ശ്രീ ശ്രീയുടെ നേതൃത്വത്തില്‍ യമുനാശുദ്ധീകരണം നടത്തിയത് ഏറെ പ്രത്യാശാപരമാണ്, തന്റെ സര്‍ക്കാര്‍ യമുന ശുദ്ധീകരണത്തിനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. വിദ്വേഷത്തിന്റേയും ശത്രുതയുടേയും ഫലം അവ മാത്രമായിരിക്കും. സ്‌നേഹത്തിനു മാത്രമേ ഇവ രണ്ടും ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളൂവെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
Post Your Comments