India

വിവാഹത്തലേന്ന് മകളെ അരുതാത്ത സാഹചര്യത്തില്‍ കണ്ട മാതാവ് ചെയ്തത്

ന്യൂഡല്‍ഹി: വിവാഹത്തലേന്ന് രാത്രി കാമുകനൊപ്പം കിടക്ക പങ്കിട്ട ഇരുപതുകാരിയായ യുവതിയെ മാതാവ് കൊലപ്പെടുത്തി. ഞായറാഴ്ച രാത്രി വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സീലാംപൂരിലാണ് സംഭവം. തിങ്കളാഴ്ച യുവതിയുടെ വിവാഹം നടക്കാനിരിക്കയായിരുന്നു.

ഞായറാഴ്ച പുറത്തുപോയ മാതാവ്‌ രാത്രി തിരികെ വീട്ടിലെത്തുമ്പോള്‍ മുറിയില്‍ മകളേയും ഇവരുടെ വാടകക്കാരനായ യുവാവിനെയും അരുതാത്ത സാഹചര്യത്തില്‍ കാണുകയായിരുന്നു. മാതാവിനെ കണ്ടയുടന്‍ യുവാവ് രക്ഷപെട്ടെങ്കിലും പ്രകോപിതയായ മാതാവ്‌ തലയിണയുപയോഗിച്ച് യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വീട്ടില്‍ നിറയെ വിവാഹചടങ്ങില്‍ സംബന്ധിക്കാനെത്തിയ അതിഥികള്‍ ഇരിക്കെയാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്.

യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് പറഞ്ഞ് മാതാവും സഹോദരനും കൂടി ലോക് നായക് ആശുപത്രിലെത്തിച്ചപ്പോഴാണ് ക്രൂരമായ കൊലപാതക കഥ പുറത്തറിയുന്നത്. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ ഉടന്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മാതാവ് നടന്ന മുഴുവന്‍ സംഭവവും മകനോട്‌ വിശദീകരിച്ചിരുന്നു. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നേരം മകള്‍ക്ക് ഹൃദയഘാതം ഉണ്ടായി എന്നാണ് ഇവര്‍ ബന്ധുക്കളോട് പറഞ്ഞിരുന്നത്. മാതാവിനേയും മകനേയും പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മീററ്റ് സ്വദേശിയായ യുവതിയുടെ വിവാഹം ഗാസിയാബാദ് സ്വദേശിയായ ബിസിനസുകാരനുമായാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ യുവതി വടക്കാരനായ യുവാവുമായി പ്രണയത്തിലായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

യുവതിയുടെ പിതാവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചുപോയിരുന്നു. സഹോദരന്‍ ഒരു കമ്പനിയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയാണ്.

shortlink

Post Your Comments


Back to top button