India

വികസന മാതൃകയുടെ വരും നാളുകളില്‍ നിരവധി പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ യഥാര്‍ഥ്യമാക്കുന്നു; ഗംഗാ നദിക്ക് ശാപമോക്ഷത്തിന്റെ പുതിയ വസന്തം

6000 കോടി രൂപയുടെ വികസന പദ്ധതി, ടൂറിസം പ്രമോഷന്‍, പുതിയ ജലപാത… ഗംഗാ നദിക്ക് ശാപമോക്ഷത്തിന്റെ നാളുകളാണിത്. നദീതീരം കൂടുതല്‍ സുന്ദരമാക്കുന്നത് മാത്രമല്ല ഈ പദ്ധതി. വാരണാസി മുതല്‍ ഹൂഗ്ലി വരെയുള്ള ഭാഗം ബോട്ടുകള്‍ക്ക് യാത്ര ചെയ്യാന്‍ സൗകര്യമുള്ള രീതിയില്‍ വികസിപ്പിക്കും, പാറ്റ്‌ന ഉള്‍പ്പടെ 11 പ്രദേശങ്ങളില്‍ മള്‍ട്ടി പര്‍പ്പസ് ടെര്‍മിനലുകള്‍ തുറക്കും. അലഹബാദ് വരെ 1600 കിലോ മീറ്റര്‍ ജലപാതയായി വികസിപ്പിക്കുക എന്നതാണ് ലക്ഷ്യം.

വാരണാസിയില്‍ നിന്ന് ലോക്‌സഭയിലേക്ക് മല്‍സരിക്കുമ്പോള്‍ നരേന്ദ്ര മോദി വാഗ്ദാനം ചെയ്ത പ്രധാന പദ്ധതി ഇതോടെ യാഥാര്‍ത്ഥ്യമാവുകയാണ്. വെറുമൊരു തെരഞ്ഞെടുപ്പ് വാഗ്ദാനത്തിനപ്പുറം രാജ്യത്തിലെ മറ്റ് നദികള്‍ക്കുവേണ്ടി ചെയ്യാവുന്ന ഈ വികസ്വര മാതൃകയാണിത്. പ്രത്യേകിച്ചും 44 നദികളുണ്ടായിട്ടും ജലഗതാഗതത്തിന്റെ സാധ്യതകള്‍ ഇനിയും മനസിലാക്കിയിട്ടില്ലാത്ത കേരളത്തിന് സ്വീകരിക്കാവുന്ന ഒരു വികസന പദ്ധതി. വെള്ളിയാഴ്ച നടന്ന മീറ്റിംഗില്‍ തീരുമാനമായതോടെ ഗംഗയും മാറ്റത്തിന്റെ വഴിയേ ഒഴുകാന്‍ തുടങ്ങുകയാണ്.

അതിനോടൊപ്പം ഇപ്പോളത്തെ 1 ലക്ഷം കിലോമീറ്റർ ദൈര്‍ഘ്യമുള്ള ദേശീയ പാത 2 ലക്ഷമാക്കാനുള്ള ബൃഹത് പദ്ധതിയുമായി കേന്ദ്ര മന്ത്രി നിധിൻ ഗട്‌കരി.ഇപ്പോൾ രാജ്യത്താകമാനമുള്ള 52 ലക്ഷം കിലോമീറ്റർ റോഡുകളിൽ 40% ഗതാഗത തിരക്കും ഈ ഒരു ലക്ഷം കിലോമീറ്ററിൽ ആണ്.അതിനുള്ള പരിഹാരമായാണ് സർക്കാർ ഒരു ലക്ഷം കിലോമീറ്റർ ദൈർഘ്യമുള്ള റോഡു കൂടി കൊണ്ടുവരുന്നത്.

ഇതുകൂടാതെ ഒരു വര്ഷം 5 ലക്ഷം റോഡ്‌ അപകടങ്ങൾ നടക്കുന്ന ഇന്ത്യയില്‍ ഭൂരിഭാഗവും അപകടങ്ങള്‍ സ്ഥിരമായി നടക്കുന്ന 767 ബ്ലാക്ക് സ്പോട്ടുകൾ തരംതിരിച്ചത് 11000 കോടി രൂപ ചിലവിട്ട് ഈ സ്ഥലങ്ങൾ നവീകരിച്ച് അപകടങ്ങൾ കുറയ്ക്കാനും തീരുമാനമുണ്ട്. ഈ സ്ഥലങ്ങളിൽ മാത്രം കഴിഞ്ഞ വശങ്ങളിൽ മരിച്ചത് 1.5 ലക്ഷം ആളുകളും പരിക്കേറ്റത് 3 ലക്ഷം ആളുകള്‍ക്കുമാണ്.11000 കോടിയുടെ ബജറ്റ് ആണ് ജംഗ്ഷന് നവീകരണത്തിനു വേണ്ടി നീക്കി വെച്ചിരിക്കുന്നത്.

shortlink

Post Your Comments


Back to top button