നാഗൗര്‍ : ക്ഷേത്രങ്ങളിലെ സ്ത്രീ പ്രവേശന നിയന്ത്രണങ്ങള്‍ക്കെതിരെ ആ.എസ്.എസ് . ശനിയുടെ ക്ഷേത്രത്തിലും മറ്റു ക്ഷേത്രങ്ങളിലും ഉള്ള സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിവാദ സംഭവങ്ങളില്‍, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ക്ഷേത്രങ്ങളില്‍ പ്രവേശിക്കാനുള്ള അവകാശം തുല്യമാണെന്ന് രാഷ്ട്രീയ സ്വയം സേവക സംഘം വ്യക്തമാക്കി. കാലോചിതമായ മാറ്റങ്ങള്‍ വേണമെന്ന് തന്നെയാണ് അഭിപ്രായം, ചില അനുചിതമായ ആചാരങ്ങള്‍ ചില സ്ഥലങ്ങളില്‍ ഇപ്പോഴും തുടരുന്നുണ്ട്.എല്ലാവരെയും ചേര്‍ത്തു ചര്‍ച്ചകള്‍ നടത്തിയും ജനങ്ങളുടെ മനസ്സ് മാറ്റാന്‍ ശ്രമിച്ചുമാണ് പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത്.സമരത്തിലൂടെ പ്രശ്നങ്ങള്‍ വഷളാക്കരുതെന്നും ആര്‍ എസ് എസ് അഖില ഭാരത പ്രതിനിധി സഭ വ്യക്തമാക്കി.
Post Your Comments