NewsIndia

രാഹുല്‍ കല്യാണം കഴിക്കാത്തതും കുട്ടികളില്ലാത്തതും മഹാഭാഗ്യം- ബി.ജെ.പി എം.പി

സൂററ്റ് : കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബി.ജെ.പി നേതാവ്. രാഹുല്‍ വിവാഹം കഴിക്കാത്തത് നന്നായി. മറിച്ചായിരുന്നുവെങ്കില്‍ രാഹുലിന്റെ കുട്ടികളും രാജ്യദ്രോഹികളുടെ സംഘത്തില്‍ ചേര്‍ന്നെനെയെന്ന് ബി.ജെ.പി നേതാവ് ഓം മാത്തൂര്‍.

കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ള ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കളെ രാഹുല്‍ ഗാന്ധി പിന്തുണച്ചതിനെതിരെയായിരുന്നു ബി.ജെ.പി നേതാവിന്റെ പരിഹാസം നിറഞ്ഞ പ്രസ്താവന

ഒരു കുടുംബത്തിലുള്ളവര്‍ നിന്നുള്ളവര്‍ തന്നെ എപ്പോഴും ഇന്ത്യ ഭരിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. അധികാരം കൈവിട്ട് പോകുന്നത് കോണ്‍ഗ്രസിന് താങ്ങാനാവില്ല. ഇതിനാലാണ് ആവശ്യമില്ലാത്ത പ്രശ്‌നങ്ങള്‍ അവര്‍ ഉണ്ടാക്കുന്നതെന്നും മാത്തൂര്‍ പറഞ്ഞു.

രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയവരെ പിന്തുണയ്ക്കാനാണ് രാഹുല്‍ ജെ.എന്‍.യു വില്‍ പോയത്. അതിനാലാണ് രാഹുലിനെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ തങ്ങള്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു

shortlink

Post Your Comments


Back to top button