പാറ്റ്‌ന: രാഷ്ടീയ വൈരത്തിന്റെ ലാഞ്ഛന പോലുമില്ലാതെ സ്‌നേഹോഷ്മളമായി വേദി പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും.ഗംഗയ്ക്ക് കുറുകെയുള്ള ദിഗ-സോന്‍പുര്‍ റെയില്‍വേ പാലത്തിന്റെ ഉദ്ഘാടന വേദിയാണ് ഇരുവരുടേയും സൗഹൃദത്തിന് സാക്ഷിയായത്.പാറ്റ്‌ന ഹൈക്കോടതിയുടെ ശതാബ്ദി ആഘോഷ സമാപനത്തിലും ഇരുവരും പങ്കെടുത്തു.
കഴിഞ്ഞ നിയമാസഭതെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് മോദിയും നിതീഷും വേദി പങ്കിടുന്നത്. തെരഞ്ഞെടുപ്പിന് തൊട്ട്മുന്‍പ് ഐ.ഐ.ടി കാമ്പസ് ഉദ്ഘാടന ചടങ്ങില്‍ ഒന്നിച്ച് പങ്കെടുത്തിരുന്നെങ്കിലും ആരോപണങ്ങളുടെ മുള്ളും മുനയും ഒളിപ്പിച്ചായിരുന്നു ഇരുവരുടേയും പ്രസംഗം
എന്നാല്‍ ഹാജിപ്പൂരിലെ ഉദ്ഘാടനവേദിയില്‍ ഇരുവരുടേയും തൊട്ടടുത്തിരുന്ന് സൗഹൃദം പങ്കിടുകയും തമാശകള്‍ പറഞ്ഞ് ചിരിക്കുകയും ചെയ്തത് സദസ്സിന് കൗതുകമായി.
നിതീഷ് പ്രസംഗിക്കുന്നതിനിടെ ‘മോദി’ ‘മോദി’ എന്ന് ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ച ജനക്കൂട്ടത്തെ എഴുന്നേറ്റ് നിന്ന് ശാസിച്ച പ്രധാനമന്ത്രി, മുഖ്യമന്ത്രിയുടെ പ്രസംഗം ക്ഷമയോടെ കേള്‍ക്കാനും ആവശ്യപ്പെട്ടു. പാറ്റ്‌ന വിമാനത്താവളത്തില്‍ നിന്ന് ഉദ്ഘാടന സ്ഥലത്തേയ്ക്ക് മോദിയും നിതീഷും എതത്തിച്ചേര്‍ന്നതും ഒരേ ഹെലികോപ്റ്ററിലാണ്.
പ്രസംഗത്തില്‍ പരസ്പരം പുകഴ്ത്താനും ഇരുവരും മറന്നില്ല. തിരക്കുകള്‍ക്കിടയിലും ഉദ്ഘാടനത്തിനെത്തിയ മോദിയെ, നിതീഷ് പ്രകീര്‍ത്തിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ ഗ്രാമീണ വൈദ്യുതീകരണ പദ്ധതി ഊര്‍ജിതമായി നടപ്പാക്കുന്നതിന് മോദി നിതീഷിനെയും പുകഴ്ത്തി.
മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതിനെ തുടര്‍ന്നായിരുന്നു 17 വര്‍ഷം നീണ്ട ബി.ജെ.പി സഖ്യം നിതീഷ് അവസാനിപ്പിച്ചത്.
Post Your Comments