IndiaNews

വിജയ്മല്യ ഇന്ത്യയില്‍ തിരിച്ചെത്തിയേക്കും ?

ലണ്ടന്‍: സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് ലണ്ടനിലേക്ക് കടന്ന മദ്യ രാജാവ് വിജയ ്മല്യ ഇന്ത്യയിലേക്ക് തിരിച്ചു വരാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബ്രിട്ടനിലെ വീടായ ‘ലേഡീവാക്കില്‍’ തങ്ങുന്ന മല്യ ഇത് സംബന്ധിച്ച് നിയമോപദേശം തേടിയെന്നാണ്് പുറത്ത് വരുന്ന വിവരം. മാര്‍ച്ച് 18ന് മല്യ തിരിച്ചത്തെുമെന്നും സൂചനയുണ്ട്. താന്‍ ഒളിച്ചോടിയതല്ലെന്നും ഇന്ത്യന്‍ നിയമവ്യവസ്ഥയെ അംഗീകരിക്കുന്നുവെന്നും ഇയാള്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.

മല്യ തിരിച്ചെത്തിയില്ലെങ്കില്‍ അയാള്‍ക്കെതിരെ ക്രിമിനല്‍ നടപടിക്രമങ്ങള്‍ സ്വീകരിക്കുകയും തുടര്‍ന്ന് കുറ്റവാളിയെ കൈമാറണമെന്ന് ആവശ്യപ്പെടാനുമാണ് കേന്ദ്രം ആലോചിക്കുന്നത്. എന്നാല്‍ കുറ്റാവാളികളെ കൈമാറുന്നതിന് സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായാലും മനുഷ്യാവകാശ പ്രശ്‌നമുയര്‍ത്തി ബ്രിട്ടീഷ് കോടതികള്‍ പ്രതികള്‍ക്കനുകൂലമായാണ് വിധിക്കാറ്. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ തിരികെയത്തെിയാല്‍ മല്യക്ക് യാതൊരു പീഡനവും ഉണ്ടാകില്ലെന്ന് ഇന്ത്യന്‍ സര്‍ക്കാറിന് ബ്രിട്ടീഷ് കോടതികളില്‍ ബോധിപ്പിക്കേണ്ടി വരും. മല്യക്കെതിരെ ബാങ്കുകള്‍ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് രണ്ടിനാണ് ഇയാള്‍ ബ്രിട്ടനിലേക്ക് കടന്നത്.രാജ്യത്തെ ബാങ്കുകള്‍ക്ക് 9000 കോടി രൂപയാണ് ഇയാളുടെ ഉടമസ്ഥയിലുള്ള കമ്പനി നല്‍കാനുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button