ആഗ്ര : വിവാദ പ്രസ്താവനകള്‍ നടത്തി നിരന്തരം വാര്‍ത്തകളില്‍ ഇടംപിടിക്കാറുള്ളയാളാണ് മുതിര്‍ന്ന സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മന്ത്രിയുമായ അസം ഖാന്‍. ഇത്തവണ തന്റെ പ്രണയം തുറന്നുപറഞ്ഞാണ് ഖാന്‍ വര്‍ത്തയില്‍ നിറയുന്നത്. പ്രണയിനി ആരാണെന്ന് അറിയേണ്ടേ!. തീപ്പൊരി പ്രസംഗങ്ങളിലൂടെ സര്‍ക്കാരിനെ പലപ്പോഴും പ്രതിക്കൂട്ടിലാക്കുന്ന വിവാദ തീവ്രഹിന്ദു നേതാവ് സാധ്വി പ്രാചി.
അതെ, സാധ്വി പ്രാചിയോട് തനിക്ക് പ്രണയമാണെന്നാണ് അസം ഖാന്‍ പറയുന്നത്. പക്ഷേ, തന്റെ പ്രണയം ലവ് ജിഹാദായി മുദ്രകുത്തുമോയെന്ന ആശങ്കയും ഖാന്‍ പങ്കുവയ്ക്കുന്നു. എനിക്ക് സാധ്വി പ്രാചിയോട് പ്രണയമാണ്. എന്നാല്‍ തന്റെ ഇഷ്ടം അവര്‍ ലൗ ജിഹാദെന്ന് മുദ്ര കുത്തുമോ എന്ന് തനിക്ക് ആശങ്കയുണ്ടെന്ന് അസം ഖാന്‍ പറഞ്ഞു.

ബി.ജെ.പി നേതാക്കളായ യോഗി ആദിത്യനാഥ് എം.പിയേയും മറ്റുള്ളവരേയും കുറിച്ചുള്ള ചോദ്യത്തിന്, അവരെ പാര്‍ട്ടി എത്രയും വേഗം കല്യാണം കഴിപ്പിക്കണം എന്നായിരുന്നു ഖാന്റെ മറുപടി.
അസം ഖാന്റെ വെളിപ്പെടുത്തലിനോടുള്ള പ്രാചിയുടെ പ്രതികരണം അറിവായിട്ടില്ല. അതേസമയം, അസം ഖാന് മാനസിക വിഭ്രാന്തിയാണെന്ന് ബി.ജെ.പി നേതാവ് കൈലാഷ് വിജയ് വര്‍ഗീയ പ്രതികരിച്ചു.
Post Your Comments