International

രാജ്യസുരക്ഷയ്ക്ക് ഭീഷണി: ചൈനയില്‍ 1,400 പേര്‍ക്കെതിരെ കേസ്

ബീജിംഗ്: രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തില്‍ പ്രവര്‍ത്തിച്ച 1400 ലേറെ പേര്‍ക്കെതിരെ കഴിഞ്ഞവര്‍ഷം ചൈന കേസെടുത്തു. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന 1,084 കേസുകളാണ് കഴിഞ്ഞ വര്‍ഷം രജിസ്റര്‍ ചെയ്തത്. നാളുകളായി ഇത്തരക്കാര്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും എന്നാല്‍ പോയവര്‍ഷമാണ് ഇത്തരക്കാര്‍ക്കെതിരെ നടപടി കര്‍ശനമാക്കിയയത്. ഭീകരവാദം പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടവര്‍ മുതല്‍ കുറ്റങ്ങള്‍ ചെയ്ത് നാടുവിടാനൊരുങ്ങിയവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്.

രാജ്യദ്രോഹ കുറ്റങ്ങളില്‍ ഏര്‍പ്പെടുകയോ അത്തരം കാര്യങ്ങള്‍ക്ക് പ്രചാരം നല്‍കുകയോ ചെയ്യുന്നവര്‍ക്കതിരേ കര്‍ശന നടപടിയുണ്ടാകുമെന്ന് ചൈനീസ് നിയമവകുപ്പ് വ്യക്തമാക്കി.

shortlink

Post Your Comments


Back to top button