India

പാക് അധീന കാശ്മീരില്‍ ചൈനീസ്‌ സേന തമ്പടിച്ചു

ശ്രീനഗര്‍: പാക്‌ അധീനതയിലുള്ള കാശ്മീരില്‍ ചൈനീസ് സൈന്യം തമ്പടിച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്. അതിര്‍ത്തിക്ക്‌ സമീപമാണ്‌ ചൈനീസ്‌ സൈന്യം തമ്പടിച്ചിരിക്കുന്നത്. ലഡാക്കിലെ കടന്നുകയറ്റത്തിന്‌ പിന്നാലെയാണ് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ പുതിയ നടപടി. ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ ഇവര്‍ എത്തിയതെന്നാണ്‌ സൂചന.

അതേസമയം, സംഭവത്തില്‍ പ്രതികരിക്കാന്‍ ഇന്ത്യ തയ്യാറായിട്ടില്ലെങ്കിലും വിവിധ സുരക്ഷാ ഏജന്‍സികള്‍ വഴി ഇന്ത്യ കാര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. കഴിഞ്ഞവര്‍ഷവും ചൈന സമാന കടന്നുകയറ്റം നടത്തിയിരുന്നു.

shortlink

Post Your Comments


Back to top button